Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഫാക് -യൂനിമണി സോക്കർ ലീഗ്: സി എഫ് സി സാൽമിയ, മലപ്പുറം ബ്രദേർസ്, ഫഹാഹീൽ ബ്രദേർസ് ടീമുകൾക്ക് ജയം

കെഫാക് -യൂനിമണി സോക്കർ ലീഗ്: സി എഫ് സി സാൽമിയ, മലപ്പുറം ബ്രദേർസ്, ഫഹാഹീൽ ബ്രദേർസ് ടീമുകൾക്ക് ജയം

മിശ്രിഫ്: കെഫാക് സോക്കർ ലീഗിലെ മത്സരങ്ങളിൽ സി എഫ് സി സാൽമിയ, മലപ്പുറം ബ്രദേർസ്,ഫഹാഹീൽ ബ്രദേർസ് ടീമുകൾ വിജയം കണ്ടപ്പോൾ യങ്ങ് ഷൂട്ടേർസ് അബ്ബാസിയ - ചാമ്പ്യൻസ് എഫ്.സിയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സി.എഫ്.സി സാൽമിയ ട്രിവാൻഡ്രം സ്ട്രക്കേഴ്‌സിനെ പരാജയപ്പെടുത്തി. വിജയികൾക്ക് വേണ്ടി ജോമൻ ഇരട്ടഗോൾ നേടിയപ്പോൾ ട്രിവാൻഡ്രത്തിന് വേണ്ടി ഷാജിൻ ആശ്വാസഗോൾ നേടി.

രണ്ടാംമത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് മലപ്പുറം ബ്രദേഴ്സ് സിൽവർ സ്റ്റാറിനെ കീഴടക്കി .മലപ്പുറത്തിന് വേണ്ടി ഹാരിസ് ഗോൾ നേടി.തുടർന്ന് നടന്ന യംഗ് ഷൂട്ടേർസ് ചാമ്പ്യൻസ് എഫ്.സി മത്സരം ഗോൾരഹിതസമനിലയിൽ അവസാനിച്ചു .കരുത്തന്മാർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ഫഹാഹീൽ ബ്രദേഴ്സ് മറുപടിയില്ലാത്ത മൂന്ന് ഗോളിന് ബ്രദേഴ്സ് കേരളയെ തോൽപ്പിച്ചു. ഫഹാഹീലിന് വേണ്ടി ജിബു,നഷം ഷംസു എന്നീവർ ഗോൾ സ്‌കോർ ചെയ്തു.

മാസ്റ്റേഴ്‌സ് ലീഗിൽ ഫഹാഹീൽ ബ്രദേർസും സി എഫ് സി സാൽമിയയും തമ്മിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.രണ്ടാം മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് സോക്കർ കേരള മാക് കുവൈത്തിനെ പരാജയപ്പെടുത്തി .സോക്കർ കേരളക്ക് വേണ്ടി മജീദ് വിജയ ഗോള നേടി. മറ്റൊരു മത്സരത്തിൽ സിയസ്‌കോ കുവൈത്ത് എതിരില്ലാത്ത നാല് ഗോളിന് ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിനെ കീഴടക്കി. സിയസ്‌കോക്ക് വേണ്ടി കമാൽ മൂന്ന് ഗോളും നദീം ഒരു ഗോളും നേടി.സ്പാർക്‌സ് എഫ്.സിയും യംഗ് ഷൂട്ടേർസ് അബ്ബാസിയയുമായി നടന്ന അവസാന മത്സരം ഗോൾ രഹിത സമലനിലയിൽ അവസാനിച്ചു.

സോക്കർ ലീഗ് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ചായി ഷാജിൻ(ട്രിവാൻഡ്രം സ്ട്രക്കേർസ്),റാഹി (മലപ്പുറം ബ്രദേർസ്),മഹ്ഷൂക്ക്(യംഗ്ഷൂട്ടെർസ്), സഫാഫ് (ഫഹാഹീൽ ബ്രദേർസ്)മാസ്റ്റേഴ്‌സ് ലീഗിൽ പ്രകാശ് (ഫഹാഹീൽ ബ്രദേർസ്),മജീദ് (സോക്കർ കേരള),കമാൽ (സിയെസ്‌കൊ), സജൻ(സ്പാർക്‌സ് എഫ് സി)എന്നിവരെയും തിരഞ്ഞെടുത്തു . അടുത്ത വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിമുതൽ മാസ്റ്റർഴ്‌സ് ലീഗ്,സോക്കർ ലീഗ് മത്സരങ്ങൽ മിശ്രിഫ് പബ്ലിക് അഥോറിറ്റി ഫോർ യൂത്ത് ആൻഡ് സ്‌പോര്ട്‌സ് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP