Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അൽ മദ്രസത്തുൽ ഇസ്ലാമിയ ഫർവാനിയ; മദ്രസ ഫെസ്റ്റ് 2019 സംഘടിപ്പിച്ചു

അൽ മദ്രസത്തുൽ ഇസ്ലാമിയ ഫർവാനിയ; മദ്രസ ഫെസ്റ്റ് 2019 സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : കെ ഐ ജി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അൽ മദ്രസത്തുൽ ഇസ്ലാമിയ ഫർവാനിയ മദ്രസ ഫെസ്റ്റ് 2019 സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കലാ വൈജ്ഞാനിക കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി മാർച്ച് 29 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഖൈത്താനിലെ ഇന്ത്യൻ കമ്മ്യുണിറ്റി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ആണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കെ ഐ ജി പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ ഉത്ഘാടനം നിർവഹിച്ച പരിപാടിയിൽ മദ്രസ പ്രിസിപ്പൽ അനീസ് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. കെ ഐ ജി വെസ്റ്റ് മേഖല പ്രസിഡണ്ട് ശരീഫ് പി ടി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മദ്രസ പി ടി എ പ്രസിഡണ്ട് അസ്മർ, സെക്രട്ടറി സനോജ്, എസ് എ പി ആസാദ്, അഫ്‌സൽ ഖാൻ, മനാഫ് പി കെ നജീബ് സി കെ, മുനീർ മഠത്തിൽ, ഹനീഫ ടി എം എന്നിവർ ഉൽഘാട സെഷനിൽ പങ്കെടുത്തു.

കേരള മദ്രസ എഡ്യൂക്കേഷൻ ബോർഡ് ഈ വർഷം ആരംഭിച്ച ഹെവൻസ് കോഴ്‌സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഖുർആൻ റിയാലിറ്റി ഷോ, പ്രാർത്ഥന റിയാലിറ്റി ഷോ എന്നിവ ഫെസ്റ്റിലെ ഏറ്റവും ആകർഷകമായ പരിപാടി ആയി മാറി. വെൽക്കം ഡാൻസ്, മാർച്ചിങ് സോങ് , ഫ്യുഷൻ ഡാൻസ്, ഒപ്പന, അബ്രല ഡാൻസ്, ദഫ്ഫ് മുട്ട്, ഡാന്ഡിയ, അറബിക്ക് ഡാൻസ്, അറബി ഗാനം, സംഘഗാനം. ഖവാലി തുടങ്ങിയ വൈവിധ്യമായ കലാപരിപാടികൾ അരങ്ങേറി. ഇഹ്സാൻ ഫിറോസിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച മദ്രസ ഫെസ്റ്റ്‌നു ഷാഫി പി ടി സ്വാഗതം ആശംസിച്ചു. സിജിൽ ഖാൻ പരിപാടികൾ നിയന്ദ്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP