Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകളോടുള്ള വിവേചന നടപടി; ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്‌ട്രേഡ് അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി

കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകളോടുള്ള വിവേചന നടപടി; ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്‌ട്രേഡ് അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി

കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകളോടുള്ള വിവേചന നടപടികൾക്കെതിരെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്‌ട്രേഡ് അസോസിയേഷൻ -FIRA KUWAIT പൊതുവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നു.

കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികൾക്കെതിരെ പ്രതിഷേധിക്കാൻ രൂപീകരിച്ച ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്‌ട്രേഡ് അസോസിയേഷൻ -FIRA KUWAIT എന്ന് പൊതുവേദിയുടെ യോഗം ഫിറകൺവീനർമാരും ലോക കേരളസഭാംഗങ്ങളുമായ ബാബു ഫ്രാൻസിസ്, ശ്രീംലാൽ എന്നിവരുടെ നേതൃത്വത്തിൽ ,13 ശനി ഒക്ടോബർ 2018 ന് അബ്ബാസ്സിയ ഫോക്ക് ഓഡിറ്റോറിയത്തിൽ നടന്നു.

ഫിറയുടെ തീരുമാനപ്രകാരം ഡൽഹിയിലെ വിദേശകാര്യ വകുപ്പുമന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെ ഓഫീസിൽ 25 ഓളം സംഘടനകൾ ചേർന്ന് കാരണമി ല്ലാതെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ നേരിട്ട് ഫിറ സെക്രട്ടറി ഡാർവിൻ പരാതി നൽകിയിട്ടുണ്ട്.

ഇതോടൊപ്പം വിവിധ സംഘടനകൾ യോജിച്ചുള്ള പരാതിയിൽ എത്രയും വേഗം നടപടി എടുക്കുന്നതിലേക്കായി എൻ കെ പ്രേമചന്ദ്രൻ എം പി യ്ക്കും ശശി തരൂർ എം പിക്കും കോപ്പികൾ നൽകുകയും എല്ലാ പിന്തുണയും അവർ ഉറപ്പു നൽകിയിട്ടുമുണ്ട്.കൂടാതെ ഈ വിഷയത്തിൽ മറ്റു പാർലമെന്റ് അംഗങ്ങൾക്കു കൂടി പരാതി നൽകാനും കൂടാതെ ഫിറയിൽ സഹകരിച്ച് പ്രവർത്തിക്കുന്ന സംഘടന അംഗങ്ങളുടെ ഒരു ഭീമ ഹർജി തയ്യാറാക്കാനും അത് വിദേശകാര്യ മന്ത്രാലയത്തിൽ സമർപ്പിക്കാനും, ഈ വിഷയത്തിൽ പിന്തുണ നൽകാൻ തയ്യാറുള്ള എല്ലാ വിഭാഗം ഇന്ത്യക്കാരേയും, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ചേർത്തുകൊണ്ട് പ്രതിഷേധം വിവിധ തലങ്ങളിൽ ശക്തമാക്കാൻ യോഗം തീരുമാനിച്ചു.

പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളിലും വിഷയങ്ങളിലും ഇടപെട്ടുകൊണ് പ്രവാസി ക്ഷേമ പരിപാടി കളിൽ സത്യസന്ധമായും സുതാര്യമായും വർഷങ്ങളോളം പ്രവർത്തിച്ച സംഘടനകൾക്ക് വിവേചനമില്ലാതെ, സംഘടനപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതു വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

യോഗത്തിൽ കൺവീനർമാരായ- ബാബു ഫ്രാൻസിസ്, ശ്രീം ലാൽ ,കൂടാതെ ജോയ് മുണ്ടക്കാട്- കേരള യുണൈറ്റഡ് ഡിസ്ട്രിക്റ്റ് അസോസിയേഷൻ ഷൈജിത്ത്-കോഴിക്കോട് അസ്സോസിയേഷൻ, ഓമനക്കുട്ടൻ - ഫ്രന്റ്‌സ് ഓഫ് കണ്ണൂർ എക്‌സ പാട്രിയേറ്റ്‌സ്, ഷാഹിൻ ,പീറ്റർ- കേരള അസോസിയേഷൻ,ജീവ് സ് എരിഞ്ചേരി - ഓവർസീസ് എൻ സി പി ,സുനിൽ കുമാർ ഇടുക്കി - അസോസിയേഷൻ, റോയ് അബ്രഹാം - ഫോക്കസ് കുവൈറ്റ്, പുഷ്പ രാജൻ - കണ്ണൂർ എക്‌സ് പാട്രിയേറ്റ് അസോസിയേഷൻ ,ഫിലിപ്പ് തോമസ് - ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, ജോൺസൻ കെ.ജെ.- എർണാംകുളം ജില്ല അസോസിയേഷൻ, മനോജ് കുരിയൻ-മലപ്പുറം അസോസിയേഷൻ, സുമേഷ്- തിരുവന ന്ദപുരം എക്സ് പാട്രിയേറ്റ് അസോസിയേഷൻ , വിനോദ് കുമാർ- കർമ്മ കുവൈറ്റ് ,അരുൺ ജോൺ കോശി-എം ജിം എം അസോസിയേഷൻ എന്നിവർ പ്രസംഗിച്ചു.

Mobile-97249621,65770822, 55539604,60642533,,66504992

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP