Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാസറഗോഡ് ജില്ലാ അസ്സോസിയേഷൻ ഉത്സവ് 2019 കൂപ്പൺ പ്രകാശനം

കാസറഗോഡ് ജില്ലാ അസ്സോസിയേഷൻ ഉത്സവ് 2019 കൂപ്പൺ പ്രകാശനം

സ്വന്തം ലേഖകൻ

കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസറഗോഡ് ജില്ലാ അസ്സോസിയേഷൻ നവംബർ 15 നു അബ്ബാസിയ ഇന്റർഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വെച്ച് സംഘടപ്പിക്കുന്ന കാസറഗോഡ് ഉത്സവ് 2019 ന്റെ ഭാഗമായി പുറത്തിറക്കുന്ന റാഫിൾ കൂപ്പൺ. മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്‌സൽ ഖാൻ പ്രകാശനം ചെയ്തു. മുതിർന്ന അംഗം അബ്ദുൾറഹിമാൻ കൂപ്പൺ ഏറ്റുവാങ്ങി. പ്രസിഡന്റ് സത്താർ കുന്നിലിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗം ചെയർമാൻ എൻജിനീയർ അബൂബക്കർ ഉത്ഘാടനം ചെയ്തു.

വർക്കിങ് പ്രസിഡന്റ് ഹമീദ് മധൂർ അനുശോചകുറിപ്പ് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സലാം കളനാട് സ്വാഗതം പറഞ്ഞു. പ്രോഗ്രാം ജനറൽ കൺവീനർ ഹനീഫ് പാലായി , കാസറഗോഡ് ഉത്സവിനെക്കുറിച്ചു വിവരിച്ചു. അഷ്റഫ് തൃക്കരിപ്പൂർ,സുദൻ ആവിക്കര , നാസർ. പി എ , സി.എച് മുഹമ്മദ് കുഞ്ഞി, അസീസ് തളങ്കര, തുടങ്ങിയവർ സംസാരിച്ചു. ട്രെഷറർ രാമകൃഷ്ണൻ നന്ദി പറഞ്ഞു. കുവൈത്തിലെ ആദ്യത്തെ ജില്ലാ സംഘടനയായ കാസറഗോഡ് അസോസിയേഷൻ കുവൈത്തിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തങ്ങളാണ് നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP