Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാനസിക സംഘർഷമനുഭവിക്കുന്നവർക്ക് സൗജന്യ കൗൺസലിങ് സംവിധാനം കുവൈത്തിലും

സ്വന്തം ലേഖകൻ

കുവൈത്ത്: കോവിഡ് പശ്ചാത്തലത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് മലയാളി കൗൺസലിങ് ഫോറം, ഇന്ത്യൻ ഇസ്ലാഹി സെന്റ (ഐ.ഐ.സി) റുമായി സഹകരിച്ച് മലയാളികൾക്ക് സൗജന്യ കൗൺസലിങ് നടത്തുന്നു. ഗൾഫ് രാജ്യങ്ങളിൽ ജോലി നഷ്ടപ്പെട്ടും രോഗബാധിതരായും കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നതായും അവർക്കിടയിൽ ആത്മഹത്യാ പ്രവണത കൂടി വരുന്നതായും നിരവധി വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. അവർക്ക് സാന്ത്വനമായികൊണ്ട് www.malayalicounselor.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ വീഡിയോ കോൺഫറൻസിങ് സൗജന്യമായി ഒരുക്കിയിരിക്കുകയാണ് മലയാളി കൗൺസലിങ് ഫോറം.

ഡോ. എൻ.പി ഹാഫിസ് മുഹമ്മദ്, അബ്ദുൽ ഗഫൂർ തിക്കോടി, ബിനു ജോൺ, രമ്യ ശങ്കർ, അനീസ എ, ഫിറോസ് കെ. എഫ് എന്നീ കൗൺസിലർമാരാണ് ഈ സേവന പ്രവർത്തനത്തിൽ മലയാളി കൗൺസലിങ് ഫോറത്തെ സഹായിക്കുന്നത്. +91 7594972229 എന്ന വാട്‌സ്അപ്പ് നന്പറിലൂടെയും കൗൺസലിങ് ആവശ്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്. വെബ്‌സൈറ്റ് ലോഞ്ച് ചെയ്തയുടൻ തന്നെ നിരവധിയാളുകളാണ് ഈ സേവനത്തിനായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള സിഐ.ജി ബിൽഡിംഗിലാണ് മലയാളി കൗൺസിങ് ഫോറം പ്രവർത്തിക്കുന്നത്.

യോഗത്തിൽ ഐ.ഐ.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം വിഷയാവതരണം നടത്തി. യൂനുസ് സലീം, അയ്യൂബ് ഖാൻ, മിർസാദ്, ഇർഷാദ്, ഡോ. മുഹ്‌സിൻ, നിഹാസ് വാണിമേൽ എന്നിവർ സംസാരിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 65829673, 99776124

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP