Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്രതവിശുദ്ധിയുടെ നിറവിൽ ബിഡികെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

വ്രതവിശുദ്ധിയുടെ നിറവിൽ ബിഡികെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി. ബ്ലഡ് ഡോണേഴ്‌സ് കേരള, കുവൈത്ത് ചാപ്റ്റർ സെന്റ്രൽ ബ്ലഡ് ബാങ്കിന്റെ പങ്കാളിത്തത്തോടെ, അടിയന്തിര രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. പരിശുദ്ധ റമദാൻ കാലത്ത്, കോവിഡ് വ്യാപനം മൂലം നേരിടുന്ന രക്തദാതാക്കളുടെ ദൗർലഭ്യം കണക്കിലെടുത്ത്, കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥനപ്രകാരമാണ് അദാൻ ബ്ലഡ് ബാങ്കിൽ വച്ച് പ്രത്യേക രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ബിഡികെ കുവൈത്ത് ടീം 2021 ൽ വിവിധ സംഘടനകളുടേയും, സ്ഥാപനങ്ങളുടേയും പിന്തുണയോടെ സംഘടിപ്പിക്കുന്ന ആറാമത്തെ ക്യാമ്പ് ആണ് വിജയകരമായി പൂർത്തിയാക്കിയത്.

സെൻട്രൽ ബ്ലഡ് ബാങ്കിന്റെ ഡോക്ടർമാരും, പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടെ 25 ഓളം വരുന്ന മെഡിക്കൽ സംഘമാണ് ക്യാമ്പ് നയിച്ചത്.ഏപ്രിൽ 23, വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ നടത്തിയ ക്യാമ്പിന് അഭൂതപൂർവ്വമായ പ്രതികരണമാണ് പ്രവാസലോകത്ത് നിന്നും ലഭിച്ചത്. നോമ്പെടുക്കുന്നവരും, സ്ത്രീകളും ഉൾപ്പെടെ 121 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 106 പേർ വിജയകരമായി രക്തദാനം നടത്തി. 3 ബി ജനറൽ ട്രേഡിങ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ കൂട്ടായി എത്തി ക്യാമ്പിൽ രക്തം ദാനം ചെയ്തു.

ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത കുവൈറ്റി വയലിനിസ്റ്റുും, പ്രവാസികൾക്ക് സുപരിചിതനുമായ അബ്ദുൽ അസീസ് ഹമദ് അൽഹബാദ് നിർവഹിച്ചു. ഉദ്ഘാടനചടങ്ങിന് ശേഷം അദ്ദേഹം നോമ്പായിരുന്നിട്ടുകൂടിയും പ്രവാസികളോടൊപ്പം രക്തദാനവും നിർവ്വഹിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസി സമൂഹം കുവൈത്തിന് നൽകിവരുന്ന അകമഴിഞ്ഞ പിന്തുണ അദ്ദേഹം എടുത്തുപറഞ്ഞു.

ബിഡികെ കുവൈറ്റ് രക്ഷാധികാരി മനോജ് മാവേലിക്കര വിശിഷ്ടാതിഥിയെ ആദരിച്ചു.ബിഡികെ കുവൈത്ത് അഡൈ്വസറി ബോർഡ് അംഗം രാജൻ തോട്ടത്തിൽ ആശംസകൾ നേർന്നു. പ്രസിഡണ്ട് രഘുബാൽ ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിമിഷ് കാവാലം സ്വാഗതവും, സുരേന്ദ്രമോഹൻ നന്ദിയും രേഖപ്പെടുത്തി. നളിനാക്ഷൻ, ജിതിൻ ജോസ്, ദീപു ചന്ദ്രൻ എന്നിവർ ക്യാമ്പിന്റെ ഏകോപനം നടത്തി. പ്രവീൺ, ശരത് കാട്ടൂർ, തോമസ് ജോൺ, രജീഷ് ലാൽ, ഫ്രഡി, ബിനിൽ, ലിനി ജയൻ, ഉണ്ണിക്കൃഷ്ണൻ, ശ്രീകുമാർ, ബീന എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം സന്നദ്ധപ്രവർത്തകർ ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ തുടങ്ങിയ രക്തദാനപ്രചരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ളവരും, അടിയന്തിര ഘട്ടത്തിൽ രക്തദാതാക്കളുടെ സൗജന്യസേവനം ആവശ്യമുള്ളവരും ബിഡികെ കുവൈത്തിന്റെ ഹെൽപ്പ് ലൈൻ നമ്പരുകളായ 6999 7588 / 5151 0076 എന്നിവയിലൊന്നിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP