Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്ലഡ് ഡോണേഴ്‌സ് കേരളാ, കുവൈത്ത് ചാപ്റ്റർ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

ബ്ലഡ് ഡോണേഴ്‌സ് കേരളാ, കുവൈത്ത് ചാപ്റ്റർ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

ബ്ലഡ് ഡോണേഴ്‌സ് കേരളാ, കുവൈത്ത് ചാപ്റ്റർ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് കമ്പനിയുടെയും, സെൻട്രൽ ബ്ലഡ് ബാങ്കിന്റെയും സംയുക്ത സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വനിതകൾ ഉൾപ്പെടെ വിവിധ ദേശക്കാരും, ഭാഷക്കാരുമായി നൂറ്റിഇരുപത്തഞ്ചോളം പ്രവാസികൾ രക്തദാനം നടത്തി.

സെൻട്രൽ ബ്ലഡ് ബാങ്ക് പി. ആർ. ഓ. താരിഖ് ഇസ്സാ അൽഖരാബലി, മെഡിക്കൽ ഓഫീസർ ഡോക്ടർ. മൊഹമ്മദ് ജാബിർ എന്നിവരുടെ നേതൃത്വത്തിത്തിലുള്ള 15 അംഗ മെഡിക്കൽ, പാരാമെഡിക്കൽ സംഘമാണ് ക്യാമ്പ് നടത്തിയത്.

ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം, ഇന്റ്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ്, ഗ്രൂപ്പ് ഫിനാൻസ് കൺട്രോളർ ജോസഫ് ഫെർണാണ്ടസ് രക്തം നൽകി ഉദ്ഘാടനം ചെയ്തു. ക്യാമ്പിനാവശ്യമായ ഭൗതിക സാഹചര്യങ്ങളും, മറ്റു ക്രമീകരണങ്ങളും, ദാതാക്കളെയും ഏർപെടുത്തിത്തന്നത് മുഖ്യ പങ്കാളികളായ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് ആണ്.

രക്തദാനം, മഹാദാനം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് 2011 മുതൽ വിനോദ് ഭാസ്‌കരൻ എന്ന സാമൂഹ്യപ്രവർത്തകന്റെ സാരഥ്യത്തിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ ഓൺലൈൻ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ കുവൈത്ത് ഘടകം; പ്രവർത്തനമാരംഭിച്ചു പത്തുമാസങ്ങൾ ക്കകം കുവൈത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നൂറോളം രോഗികൾക്കായി അടിയന്തിര ഘട്ടത്തിൽ രക്തം ദാനം ചെയ്തു. കൂടാതെ ഈ കൂട്ടായ്മയുടെ പങ്കാളിത്തത്തിൽ സംഘടിപ്പിച്ച വിവിധ ക്യാമ്പുകളിലായി 250 ഓളം യൂണിറ്റ് രക്തം ദാനം ചെയ്യാനും സാധിച്ചിട്ടുണ്ട്.കൃത്യമായ ഇടവേളകളിൽ രക്തം ദാനം ചെയ്യുന്ന വിവിധ ഗ്രൂപ്പുകളിൽ പെട്ട അഞ്ഞൂറോളം വരുന്ന സന്നദ്ധപ്രവർത്തകരാണ് കുവൈത്തിലെ ഈ സംഘത്തിന്റെ ശക്തി. ഇവരുൾപ്പെടുന്ന വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെയാണ് ദാതാക്കളെ എത്തിക്കുന്നത്.

സന്നദ്ധരക്തദാനത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും, കൂടുതൽ ആളുകളെ ഈ രംഗത്തേക്ക് ആകർഷിക്കുകയും, അതുവഴി അടിയന്തിര സാഹചര്യങ്ങളിൽ രക്തം കിട്ടാതെ ഒരു ജീവൻ പോലും നഷ്ടപ്പെടരുതുമെന്നുള്ളതുമാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ബി. ഡി. കെ. യുടെ സന്നദ്ധപ്രവർത്തകരുടെ ശ്രമഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും, ഇന്ത്യയിലെ മറ്റ് മെട്രോ നഗരങ്ങളിലും, കൂടാതെ മിഡിൽ ഈസ്റ്റിലെ എല്ലാ രാജ്യങ്ങളിലുമായി ദിനം പ്രതി നൂറുകണക്കിന് രക്തദാതാക്കളെ തികച്ചും സൗജന്യമായി എത്തിച്ചു നൽകി വരുന്നുണ്ട്.

മുരളി എസ്. പണിക്കർ, രഘുബാൽ മലയാലപ്പുഴ, രഞ്ജിത്ത് രാജ്, പ്രശാന്തുകൊയിലാണ്ടി, ശരത് കാട്ടൂർ, ബിജി മുരളി, യമുന രഘുബാൽ, ജയാ ജയശ്രീ, എന്നിവർ ഉൾപ്പെടെ 20 ഓളം വരുന്ന ബി. ഡി. കെ. പ്രവർത്തകർ ക്യാമ്പിൽ സന്നദ്ധ പ്രവർത്തനം നടത്തി. വരും മാസങ്ങളിൽ കുവൈത്തിലെ വിവിധഭാഗങ്ങളിലായി മറ്റ് സംഘടനകളെയും, സ്ഥാപനങ്ങളെയും സഹകരിപ്പിച്ചുകൊണ്ടു കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
ക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളെയും, സ്ഥാപനങ്ങളെയും സ്വാഗതം ചെയ്യുന്നു. കൂടാതെ, കുവൈത്തിലും, കൂട്ടായ്മയുടെ പരിധിയിൽ വരുന്ന മറ്റ് സ്ഥലങ്ങളിലും അടിയന്തിര സാഹചര്യങ്ങളിൽ രക്തം ആവശ്യമായി വരുന്ന പക്ഷം താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

രഘുബാൽ - +965 6999 7588
രഞ്ജിത് -+965 6900 5451
മുരളി പണിക്കർ - + 965 9885 9650

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP