Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആം ആദ്മി ഫ്രണ്ട്സ് സന്തോഷ് കുമാറിന് യാത്രയയപ്പ് നൽകി

ആം ആദ്മി ഫ്രണ്ട്സ് സന്തോഷ് കുമാറിന് യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

കുവൈറ്റ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എക്‌സിക്യൂട്ടീവ് അംഗം സന്തോഷ് കുമാറിന് ആംആദ്മി ഫ്രണ്ട്‌സ് യാത്രയയപ്പ് നൽകി.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പരിപാടിയിൽ ആംആദ്മി സപ്പോർട്ടേഴ്‌സും വൺ ഇന്ത്യ അസോസിയേഷനും സംയുക്ത ആതിഥേയത്വം വഹിച്ചു. ജോയിന്റ് സെക്രട്ടറി ലിൻസ് തോമസ് അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സാജു സ്റ്റീഫൻ സ്വാഗതവും ട്രഷറർ എൽദോ എബ്രഹാം മുഖ്യപ്രഭാഷണവും നടത്തി.

2019ലെ പ്രളയ കാലത്ത് വിവാഹ സൽക്കാരം ഒഴിവാക്കി പ്രളയദുരിത ബാധിതരെ സഹായിച്ച് മാനവികതയുടെ ഉദാത്ത മാതൃക കാണിച്ചത് ഉൾപ്പെടെയുള്ള സന്തോഷ് കുമാറിന്റെ നിസ്വാർത്ഥ സേവനത്തെ യാത്രയയപ്പ് സമ്മേളനത്തിൽ പ്രസംഗകർ പ്രകീർത്തിച്ചു. ബിനു ഏലിയാസ്, സബീബ് മൊയ്തീൻ എന്നിവർ ആശംസകൾ നേർന്നു.

സംഘടനയുടെ സ്‌നേഹോപഹാരവും വിമാനടിക്കറ്റും സന്തോഷ് കുമാറിന് കൈമാറുകയും അദ്ദേഹം മറുപടി പ്രസംഗം നടത്തുകയും ചെയ്തു. പ്രവീൺ ജോൺ കൃതജ്ഞത രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP