Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആം ആദ്മി സൊസൈറ്റി കുവൈത്ത് 5-ാം ജനറൽ ബോഡി (2-ാം വാർഷിക സംഗമം) അബ്ബാസ്സിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ചു

ആം ആദ്മി സൊസൈറ്റി കുവൈത്ത് 5-ാം ജനറൽ ബോഡി (2-ാം വാർഷിക സംഗമം) അബ്ബാസ്സിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ചു

ആം ആദ്മി സൊസൈറ്റി കുവൈത്ത് (ആസ്‌ക്) 5-ാം ജനറൽ ബോഡി (2-ാം വാർഷിക സംഗമം) അബ്ബാസ്സിയ പോപ്പിൻസ് ഹാളിൽ ജൂലായ് 29ന് സംഘടിപ്പിച്ചു. 1500ലധികം അംഗങ്ങളുള്ള സംഘടനയുടെ 130 ഓളം അംഗങ്ങൾ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. അംഗങ്ങൾക്കും ഭാരവാഹികൾക്കും ഇടയിൽ നടന്ന മുഖാമുഖം അഭിമുഖ പരിപാടിയിൽ വച്ച്, ഈ സംഘടനയെ വിജയകരമായി മുന്നോട്ട് നയിക്കുന്ന ഭാരവാഹികൾക്ക് അംഗങ്ങൾ നന്ദിയും പിന്തുണയും അർപ്പിച്ചു. തോമസ് മത്തായി, അദ്ദേഹത്തിന്റെ സ്വാഗത പ്രസംഗത്തിൽ ആസ്‌കിന്റെ പ്രവർത്തന മികവും അംഗങ്ങളുടെ ആത്മാർത്ഥതയും സമൂഹത്തോടുള്ള പ്രതിബദ്ധതയും ആണ് എല്ലാ വിജയത്തിനും കാരണം എന്നും ഏറ്റെടുത്ത എല്ലാ സാമൂഹിക പ്രവർത്തനങ്ങളും വിജയകരമായിരുന്നു എന്ന് ബോധ്യപ്പെടുത്തി, ഇനിയും ഇന്ത്യൻ പ്രവാസി സമൂഹത്തിലും നാട്ടിലും ചെയ്ത് തീർക്കാനുള്ള ഉത്തരവാദിത്വങ്ങളെ ഓർമ്മിപ്പിക്കുകയും ചെയ്തു.

ആസ്‌ക് കൺവീനർ മുബാറക്ക് കാമ്പ്രത്ത് അധ്യക്ഷത വഹിച്ചു. അധ്യക്ഷ പ്രസംഗത്തിൽ മത ജാതി വർണ്ണ വർഗ രാഷ്ട്രീയത്തിന് അതീതമായി, പരസ്പരം വിഘടിപ്പിച്ച് നിർത്തുന്ന മതിലുകൾക്കുള്ളിൽ അകപ്പെടാതെ, നന്മയുടെയും സത്യസന്ധതയുടെയും ശരികളുടെയും ഒരു നല്ല നാളെക്കായി പ്രവർത്തിക്കാൻ ആസ്‌ക് അംഗങ്ങളെ ഉണർത്തിച്ചു. ആസ്‌കിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളിൽ വളരെ ബഹുമതി അർഹിക്കുന്ന 'നേപ്പാൾ ഭൂകമ്പ ദുരന്ത ബാധിതർക്ക് സഹായം എത്തിച്ചതിലും, ചെന്നൈ വെള്ളപ്പൊക്ക ആശ്വാസ പ്രവർത്തനങ്ങളും, കേരള ബ്ലൈൻഡ് അസോസിയേഷനും കുട്ടത്തിൽ നിർദ്ധനരായ 65 കുട്ടികൾക്കും വിദ്യാഭ്യാസം നൽകുന്നതിലും ''പെന്പിളൈ ഒരുമൈ'' സ്ത്രീ മുന്നേറ്റത്തിന് കൈ സഹായം നൽകിയതും' അടക്കം വിവിധ പ്രവർത്തനങ്ങളുടെ റിപ്പോർട് അംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. ഇന്ത്യൻ ജനതയുടെ ഉന്നമനത്തിനു, നാം വിദ്യാഭാസത്തിനും ആരോഗ്യത്തിനും ഊന്നൽ നല്കിയാൽ, ആരോഗ്യവും വിദ്യാഭാസവും ഉള്ള ഒരു ബ്രഹത് ജനത ഇന്ത്യയെ വികസനത്തിന്റെ ഉന്നതിയിൽ എത്തിക്കും എന്ന പ്രത്യാശ അഅടഗ അർപ്പിച്ചു. ആസ്‌കിന്റെ മുഖ്യപ്രവർത്തനങ്ങൾ പ്രവാസികളുടെ പിന്തുണയോടെ ഇന്ത്യയിലെ പിന്നോക്ക പ്രദേശങ്ങളിൽ വിദ്യാഭാസവും ആരോഗ്യ പരിപാലനവും പ്രോത്സാഹിപ്പിക്കുക എന്നത് ആണെന്നും ജനറൽ ബോഡി ഒന്നടങ്കം പ്രഖ്യാപിച്ചു.

ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് ഡൽഹിയിലെ സർക്കാർ മുന്നോട്ട് വെക്കുന്ന അഴിമതി വിരുദ്ധ, പരസ്പര സഹകരണ മനോഭാവം ഉള്ള ജനകീയ മുന്നേറ്റങ്ങൾ മാത്രമാണ് ഫലപ്രദം എന്ന് ആസ്‌കിന്റെ നാഷണൽ പ്രതിനിധി ദിഗാന്ത് രാജ് കപൂർ അഭിപ്രായപ്പെട്ടു. നല്ല മാറ്റത്തിന്റെ വക്താക്കൾ ആകുവാൻ എല്ലാ പ്രവാസിയും ഒരുമിച്ച് പ്രയത്‌നിക്കണം എന്നും നമ്മുടെ നാടിനു വേണ്ടി നാം തന്നെ മുന്നിട്ടിറങ്ങണം എന്നും ആസ്‌കിന്റെ നാഷണൽ വക്താവ് ഫക്റുദ്ദിൻ രാജസ്ഥാൻ അറിയിച്ചു.

വിജയൻ ഇന്നസ്സിയ (കൾച്ചറൽ കോർഡിനേറ്റർ) സിബി അവരപ്പാട്ട് (സോഷ്യൽ മീഡിയ കോർഡിനേറ്റർ), യാത്ര കുവൈത്ത് ചെയർമാൻ അനിൽ ആനാട്, റഷീദ് പുതുക്കുളങ്ങര, ശാഹുൽ ഹമീദ്, റഹീസ് കോഴിക്കോട്, സലിം കൊടുവള്ളി, പ്രവീഷ് കണ്ണൂർ, വിൻസെന്റ് കോട്ടയം, ശശാങ്കൻ, സിംഫണി കുവൈത്ത് മ്യൂസിക് ബാൻഡ് ഭാരവാഹിയും ആസ്‌കിന്റെ അംഗവും ആയ സ്വാലിഹ് എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രശസ്ത പ്രവാസി എഴുത്തുകാരൻ ധർമരാജ് മടപ്പള്ളിയുടെ 'ഓർമ്മ ഒരു മഴക്കാലം ആണ് എന്ന പുസ്തക വിതരണവും സംഘടിപ്പിച്ചു. അംഗങ്ങളുടെ മുഖാമുഖം പരിപാടിയോടനുബന്ധിച്ച് നടന്ന തിരഞ്ഞെടുപ്പിൽ നിർദ്ദേശിക്കപ്പെട്ട എല്ലാ അംഗങ്ങളും പൂർണ്ണ പിന്തുണയോടെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ജനറൽ ബോഡിക്ക് ശേഷം നടന്ന ശ്രുതിലയ മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്ന് പങ്കെടുത്തവർക്ക് ഹൃദ്യമായ അനുഭവം അറിയുന്നു. ആസ്‌ക് ട്രഷറർ സെബി സെബാസ്റ്റ്യൻ പങ്കെടുത്തവർക്കും സാഹചര്യങ്ങളാൽ പങ്കെടുക്കാൻ പറ്റാതിരുന്ന അംഗങ്ങൾക്കും ആസ്‌കിന്റെ പ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്ക് നന്ദിയും കടപ്പാടും അറിയിച്ചു. ആസ്‌കിന്റെ പുതിയ ഭാരവാഹികൾക്ക് എല്ലാ ഭാവുകങ്ങളും നേർന്ന് കൊണ്ട് യോഗം പിരിച്ചു വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP