Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഷ്ട്ര സംരക്ഷണത്തിന് ഐക്യപ്പെടുക: വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകര

രാഷ്ട്ര സംരക്ഷണത്തിന് ഐക്യപ്പെടുക: വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകര

ആലത്തൂർ: രാജ്യം അഭിമുഖീകരിക്കുന്നത് രാജ്യത്തെ സംഘ്പരിവാറിൽ നിന്നും സംരക്ഷിച്ച് നിലനിർത്തുന്നതിനുള്ള തെരഞ്ഞെടുപ്പാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജനെയ്യാറ്റിൻകര അഭിപ്രായപ്പെട്ടു.

സംഘ്പരിവാറിനെ പുറത്താക്കാൻയു. ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് വെൽഫെയർ പാർട്ടി ആലത്തൂർ പാർലമെന്റ് മണ്ഡലം കമ്മിറ്റി ആലത്തൂർ ദേശീയ മൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ അഞ്ച് വർഷം ഭരണം നടത്തിയ മോദി സർക്കാർ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെയും, മതേതര ബോധ്യങ്ങളേയും, ഭരണഘടനാ സ്ഥാപനങ്ങളേയും തകർത്തിരിക്കുന്നു.

ആഗതമായ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യയെ തിരിച്ചു പിടിക്കാൻ സംഘ് പരിവാറിനെതിരെ ഇന്ത്യൻ ജനത ഐക്യപ്പെടണമെന്നും അവർ ആഹ്വാനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.സി. നാസർ അധ്യക്ഷത വഹിച്ചു. ആലത്തൂർ ലോക്‌സഭ മണ്ഡലം UDF സ്ഥാനാർത്ഥി രമ്യ ഹരിദാസ് മുഖ്യാഥിതിയായിരുന്നു.

സംസ്ഥാന കമ്മിറ്റി അംഗംഎം. സുലൈമാൻ, ജില്ലാ ജനറൽ സെക്രട്ടറി അജിത്തുകൊല്ലങ്കോട്, ഫ്രട്ടേണിറ്റി ദേശീയ വൈസ് പ്രസിഡന്റ് പ്രധീപ് നെന്മാറ, ജില്ലാ ട്രഷറർ എ.ഉസ്മാൻ , ജില്ലാ വൈസ് പ്രസിഡന്റ്
പി. ലുഖ്മാനുൽ ഹഖീം, ആലത്തൂർ പാർലമെന്റ് മണ്ഡലം കൺവീനർ ഹംസ എളനാട്, പഞ്ചായത്ത് മെംബർ റംല ഉസ്മാൻ , പ്രോഗ്രാം കൺവീനർ ഷരീഫ് പള്ളത്ത്, UDF ആലത്തൂർ മണ്ഡലം കൺവീനർ കനകാംബരൻ തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP