Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനസ്സിനും ആരോഗ്യം നൽകുന്ന കായിക ഇനങ്ങളിൽ യുവജനത ഏർപ്പെടണം; മാരത്തൺ പോലെയുള്ള പരിപാടികൾ യുവാക്കൾക്കും കുട്ടികൾക്കും നല്ല ശീലങ്ങളെ കുറിച്ചുള്ള അറിവുണ്ടാക്കുന്നതിനുള്ള അവസരം: വി മുരളീധരൻ

മനസ്സിനും ആരോഗ്യം നൽകുന്ന കായിക ഇനങ്ങളിൽ യുവജനത ഏർപ്പെടണം; മാരത്തൺ പോലെയുള്ള പരിപാടികൾ യുവാക്കൾക്കും കുട്ടികൾക്കും നല്ല ശീലങ്ങളെ കുറിച്ചുള്ള അറിവുണ്ടാക്കുന്നതിനുള്ള അവസരം: വി മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മാറുന്ന ജീവിതശൈലികൾ വഴിയുണ്ടാകുന്ന പ്രശ്നങ്ങൾ കളികളിലൂടെയും മറ്റും മറികടക്കണമെന്നും മനസ്സിനും ശരീരത്തിനും ആരോഗ്യം നൽകുന്ന ഏതെങ്കിലും തരത്തിലുള്ള കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സ്വയം മുന്നോട്ടുവരണമെന്നും കേന്ദ്രസഹമന്ത്രി വി.മുരളീധരൻ. രാജഗിരി ബിസിനസ് സ്‌കൂളും കോളജ് ഓഫ് സോഷ്യൽ സയൻസസും ചേർന്ന് നടത്തുന്ന രാജഗിരി ഇ-മാരത്തൺ പ്രൊ വെൽബീയിങ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും മുന്നിൽ നിന്ന് നയിക്കേണ്ട കുട്ടികൾക്കും യുവതയ്ക്കും മികച്ച ആരോഗ്യമുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും ഫിറ്റ് ഇന്ത്യ കാംപയിൻ മുൻനിരയിലേക്ക് എത്താൻ യുവാക്കളെ ആഹ്വാനം ചെയ്യുന്നതായും മുരളീധരൻ വ്യക്തമാക്കി.

#FitIndiaMovement, മാരത്തൺ പോലെയുള്ള പരിപാടികൾ യുവാക്കൾക്കും കുട്ടികൾക്കും നല്ല ശീലങ്ങളെ കുറിച്ചുള്ള അറിവുണ്ടാക്കുന്നതിനും അത് അവരുടെ ആരോഗ്യത്തിനായി പാലിക്കുന്നതിനുമുള്ള അവസരമാണ് ഒരുക്കുന്നത്.

.കുട്ടികളിലെയും ഗർഭിണികളിലെയും പോഷകാഹാര കുറവ് പരിഹരിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ' #POSHANMaah2020'ന്റേയും#FitIndiaMovement?ന്റേയും ഒന്നാം വാർഷിക ദിനത്തിൽ കൂടിയാണ് ഈ പരിപാടി നടക്കുന്നതെന്നത് യാദൃശ്ചികമാണെന്ന് വി.മുരളീധരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP