Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2021ൽ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളിൽ ഒന്ന് എന്ന ആംബിഷൻ ബോക്‌സ് ബഹുമതി യു എസ് ടി ക്ക്

2021ൽ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളിൽ ഒന്ന് എന്ന ആംബിഷൻ ബോക്‌സ് ബഹുമതി യു എസ് ടി ക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം, ജൂലായ് 22, 2021: ഇന്ത്യയിലെ മികച്ച തൊഴിലിടം എന്ന ഈ വർഷത്തെ ആംബിഷൻ ബോക്‌സ് എംപ്ലോയീ ചോയിസ് ബഹുമതിക്ക് പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി അർഹമായി. ആംബിഷൻ ബോക്‌സ് എന്ന തൊഴിൽ ഉപദേശക പ്ലാറ്റ് ഫോം ആദ്യമായി അവതരിപ്പിച്ച എംപ്ലോയീ ചോയിസ് പുരസ്‌ക്കാരങ്ങളിലാണ് യു എസ് ടി തിരഞ്ഞെടുക്കപ്പെട്ടത്. പ്രമുഖ കരിയർ അഡൈ്വസറി കമ്പനിയാണ് ആംബിഷൻ ബോക്‌സ്.

ഇന്ത്യയിലെ 12 മികച്ച ഐ ടി / ഐ ടി ഇ എസ് കമ്പനികളുടെ കൂട്ടത്തിൽ ഒരെണ്ണമായും, 3 വൻകിട ഐ ടി / ഐ ടി ഇ എസ് കമ്പനികളിലൊരെണ്ണമായും യു എസ് ടി തിരഞ്ഞെടുക്കപ്പെട്ടു. 2020 ൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാർ യു എസ് ടിക്കു നൽകിയ റേറ്റിങ്ങും അവലോകനങ്ങളും കണക്കിലെടുത്താണ് ആംബിഷൻ ബോക്‌സ് യു എസ് ടി യെ പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തത്.

തൊഴിലന്വേഷകർക്ക് മികച്ച തൊഴിലിടങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ നൽകി സഹായിക്കുന്ന ആംബിഷൻ ബോക്‌സ്, വലുതും ചെറുതുമായ കമ്പനികളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ അഭിപ്രായങ്ങളും അവലോകനങ്ങളും ക്രോഡീകരിച്ചാണ് വിവിധ തൊഴിൽ മേഖലകളിലുള്ള തൊഴിൽ ദാതാക്കളെപ്പറ്റിയുള്ള വിവരങ്ങളും നിർദേശങ്ങളും തൊഴിൽ അന്വേഷിക്കുന്നവരുമായി പങ്കു വയ്ക്കുന്നത്. വിവിധ കമ്പനികളിലെ ജീവനക്കാരിൽ നിന്ന് അതതു കമ്പനികളിലെ തൊഴിൽ സംസ്‌കാരം, കരിയർ വളർച്ച, ശമ്പളം, ജോലി-ജീവിത സന്തുലിതാവസ്ഥ, കഴിവുകളുടെ വികസനം, തൊഴിൽ സംതൃപ്തി, തൊഴിൽ സുരക്ഷ എന്നിവയുൾപ്പെടെ ജോലിസ്ഥലങ്ങളിലെ പ്രധാന അളവുകളിലൂന്നിയാണ് ആമ്പിഷൻ ബോക്‌സ് കമ്പനികളെപ്പറ്റി ജീവനക്കാരുടെ വികാരം നിർണ്ണയിക്കുന്നത്.

ഇതാദ്യമായി സംഘടിപ്പിച്ച പുരസ്‌ക്കാരങ്ങൾ ബൃഹത്, വൻകിട മുതൽ സ്റ്റാർട്ട് അപ്പ് വരെ 5 വിഭാഗങ്ങളിലായി ഒരു കൂട്ടം ബഹുമതികളാണ് നൽകുന്നത്. ഈ വിഭാഗങ്ങളിൽ കമ്പനികളുടെ വലിപ്പം, അവയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ എന്നിവ അനുസരിച്ചാണ് തരം തിരിക്കുന്നത്. ഉദാഹരണത്തിന്, 10,000 മുതൽ 50,000 വരെ ജീവനക്കാരുള്ള കമ്പനികളെ വൻകിട കമ്പനികൾ എന്നാണ് തരം തിരിച്ചിട്ടുള്ളത്.

ഇന്ത്യയിലെ മികച്ച തൊഴിലിടമെന്ന ആംബീഷൻ ബോക്‌സ് എംപ്ലോയീ ചോയ്സ് ബഹുമതിക്കായി യു എസ് ടി യെ തിരഞ്ഞെടുത്തു എന്നതിൽ അഭിമാനമുണ്ടെന്ന് യു എസ് ടിയുടെ ഇന്ത്യാ മേധാവിയും ചീഫ് ഓപറേറ്റിങ് ഓഫിസറുമായ അലക്‌സാണ്ടർ വർഗീസ് പറഞ്ഞു. '1999 ൽ സ്ഥാപിതമായ ശേഷം, കഴിഞ്ഞ 22 വർഷങ്ങളായി സാങ്കേതിക വിദ്യയിലൂടെയും, ഉപഭോക്താക്കൾക്ക് നൽകി വരുന്ന സേവനങ്ങളിലൂടെയും ജീവിതങ്ങൾ മാറ്റിമറിച്ച്, അവയ്ക്കു താങ്ങായി പുതുയുഗം രചിക്കുയാണ് യു എസ് ടി. ഒപ്പം പ്രവർത്തിക്കുന്ന ജീവനക്കാരോടുള്ള യു എസ് ടി യുടെ പ്രതിബദ്ധത ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ഈ ബഹുമതി. അതോടൊപ്പം തന്നെ യു എസ് ടി യുടെ ഉപഭോക്തൃ കമ്പനികൾക്ക് നൽകിവരുന്ന സേവനങ്ങളുടെ മൂല്യമേറ്റാനും ഈ പുരസ്‌ക്കാരം സഹായിക്കും. മികവിന്റെ പുത്തൻ മാനങ്ങളേറുന്ന യു എസ് ടി യുടെ പുരോഗമനോൽസുകാരായ ജീവനക്കാർക്ക് ലഭ്യമായ ബഹുമതി കൂടിയാണിത്, അദ്ദേഹം പറഞ്ഞു.

'ഓരോ മാസവും, ആമ്പിഷൻ ബോക്‌സ് പ്ലാറ്റ്ഫോമിൽ എത്തുന്ന ആളുകൾ കമ്പനികളിലെ ജീവനക്കാരുടെ അവലോകനങ്ങൾ, ശമ്പള വിവരങ്ങൾ, അഭിമുഖ അനുഭവങ്ങൾ എന്നിവ ഉൾപ്പടെ അവർ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന കമ്പനികളുടെ വിശ്വസനീയമായ വിവരങ്ങൾ അന്വേഷിക്കുന്നത് ഞങ്ങൾ കാണുന്നു. ഇതാണ് ആദ്യമായി ജീവനക്കാരുടെ തിരഞ്ഞെടുപ്പിലൂന്നിയുള്ള പുരസ്‌ക്കാരങ്ങൾ ഏർപ്പെടുത്തുവാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന്,' ആമ്പിഷൻ ബോക്‌സ് ഡോട്ട് കോം സ്ഥാപകൻ മയൂർ മുണ്ടഡ പറഞ്ഞു. 'ഈ അവാർഡുകൾ ഇന്ത്യയിൽ ജോലി ചെയ്യുന്നതിനുള്ള മികച്ച സ്ഥലങ്ങളുടെ യഥാർത്ഥ പ്രതിഫലനമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മികച്ച 12 ഐടി / ഐടിഇഎസ് കമ്പനികളിലൊന്നായും ഇന്ത്യയിലെ 3 വൻകിട ഐടി / ഐടിഇഎസ് കമ്പനികളിലൊന്നായും അംഗീകരിക്കപ്പെട്ട യുഎസ് ടി യെ ഞങ്ങൾ അഭിനന്ദിക്കുന്നു. കമ്പനിക്കും ജീവനക്കാർക്കും ഞങ്ങളുടെ ആത്മാർത്ഥമായ ആശംസകൾ അറിയിക്കുന്നു', മയൂർ മുണ്ടഡ കൂട്ടിച്ചേർത്തു.

ഇതിനു മുൻപ്, ഗ്ലാസ്‌ഡോർ എംപ്ലോയീസ് ചോയ്‌സ് അവാർഡും യു എസ് ടി നേടിയിട്ടുണ്ട്. 2020 ൽ ഗ്ലാസ്‌ഡോറിന്റെ ഏറ്റവും മികച്ച 100 മികച്ച തൊഴിലിടങ്ങളിൽ ഒന്നായി യു എസ് ടി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020ൽ, കോവിഡ്-19 പ്രതിസന്ധി കാലഘട്ടത്തിലെ ഏറ്റവും മികച്ച 25 സി ഇ മാരുടെ ഗ്ലാസ്‌ഡോർ പട്ടികയിൽ യു എസ് ടിയുടെ സി ഇ ഒ കൃഷ്ണ സുധീന്ദ്ര ഇടം നേടിയിരുന്നു. ടോപ്പ് എംപ്ലോയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് , ഗ്രേറ്റ് പ്ലേസ് ടു വർക്ക് എന്നിവയുടെ അംഗീകാരവും യു എസ് ടിക്ക് ഇന്ത്യയിൽ ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമായി 26,000 ത്തിലധികം ജീവനക്കാരുള്ള കമ്പനിയാണ് യു എസ് ടി. ഇവരിൽ 15,000 ത്തിലധികം ജീവനക്കാർ യു എസ് ടി യുടെ ഇന്ത്യാ കേന്ദ്രങ്ങളായ തിരുവനന്തപുരം, ബെംഗളൂരു, കൊച്ചി, ചെന്നൈ, ഹൈദരാബാദ്, പൂണെ, നോയിഡ, ഹൊസൂർ, കോയമ്പത്തൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. യു എസ് ടി യിലെ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ https://www.ust.com/en/careers സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP