Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോളാർ കേസിൽ വ്യവസായിയെ തട്ടിച്ചത് 1.05 കോടി; വ്യവസായി ടി.സി മാത്യു നൽകിയ രസീതുകളിലെ കൈയക്ഷരം സരിതയുടേത് തന്നെ; തുക മാറിയെടുത്തത് ഉൾപ്പടെയുള്ള കേസുകളും തെളിഞ്ഞു; ആൾമാറാട്ടം നടത്തിയ കേസിൽ വിധി പ്രസ്താവം 18ലേക്ക് മാറ്റി കോടതി

സോളാർ കേസിൽ വ്യവസായിയെ തട്ടിച്ചത് 1.05 കോടി; വ്യവസായി ടി.സി മാത്യു നൽകിയ രസീതുകളിലെ കൈയക്ഷരം സരിതയുടേത് തന്നെ; തുക മാറിയെടുത്തത് ഉൾപ്പടെയുള്ള കേസുകളും തെളിഞ്ഞു; ആൾമാറാട്ടം നടത്തിയ കേസിൽ വിധി പ്രസ്താവം 18ലേക്ക് മാറ്റി കോടതി

പി നാഗരാജ്

തിരുവനന്തപുരം: ലക്ഷ്മി നായരെന്നും ആർ.ബി. നായരെന്നും ആൾ മാറാട്ടം നടത്തി വ്യവസായിയെ ചതിച്ച് 1.05 കോടി രൂപ വഞ്ചിച്ചെടുത്ത സോളാർ തട്ടിപ്പ് കേസിലെ വിധി പ്രസ്താവം തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഈ മാസം 18 ന് മാറ്റി.വിധിന്യായം ടൈപ്പ് ചെയ്യേണ്ട സ്റ്റെനോഗ്രാഫർ അവധിയിലായതിനാലാണ് വിധി പ്രഖ്യാപനം മാറ്റിയത്.

സരിത വ്യവസായിക്ക് നൽകിയ രസീതുകളിലെ കൈയക്ഷരം ഫോറൻസിക് പരിശോധനയിൽ സരിതയുടേതാണെന്ന് തെളിഞ്ഞതായി കോടതി കണ്ടെത്തിയിട്ടുണ്ട്. ചെക്കിൻ പ്രകാരമുള്ള തുകകൾ സരിതയും ബിജുവും ചേർന്ന് മാറിയെടുത്തതായി തെളിഞ്ഞതായും കോടതി കണ്ടെത്തി. വൻ സാമ്പത്തിക തട്ടിപ്പ് നടത്തണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് സരിതയും ബിജുവും സോളാർ കമ്പനി രജിസ്റ്റർ ചെയ്തതെന്നുമുള്ള വാദം പ്രോസിക്യൂഷൻ കോടതിയിൽ വാദമുന്നയിച്ചിട്ടുമുണ്ട്.

2013 ലാണ് കേസിനാസ്പമായ സംഭവം നടന്നത്. ടീം സോളാർ റെന്യൂവബിൾ എനർജി സൊല്യൂഷൻസ് കമ്പനിയുടെ കൊച്ചി സോണൽ ഓഫീസിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ലക്ഷ്മി നായരാണെന്നും ഡയറക്ടർ ആർ. ബി .നായരാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് വ്യവസായിയായ റ്റി.സി.മാത്യുവിനെ സോളാർ പാനൽ സ്ഥാപിച്ചു നൽകാമെന്നും കാറ്റാടി യന്ത്ര വൈദ്യുതിക്കായി വിൻഡ് മിൽ സ്ഥാപിച്ചു നൽകാമെന്നും വിതരണാവകാശം നൽകാമെന്നും തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിലൂടെ ഒരു കോടി അഞ്ചു ലക്ഷം രൂപ മാറിയെടുത്ത് വഞ്ചിച്ചെടുത്തുവെന്നാണ് കേസ്.

റ്റി.സി.മാത്യു സമർപ്പിച്ച സ്വകാര്യ അന്യായത്തിന്മേൽ കോടതി നേരിട്ടും പൊലീസ് മുഖേന നടത്തിയ അന്വേഷത്തിലൂടെയും പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തി ഇരുവർക്കുമെതിരെ കേസെടുക്കുകയായിരുന്നു. 2013 ജൂലൈ 5നാണ് കോടതി നേരിട്ട് കേസെടുത്ത് വിചാരണ നേരിടാൻ പ്രതികളോടാവശ്യപ്പെട്ടത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 406 ( ട്രസ്റ്റ് ലംഘനം), 419 (ആൾ മാറാട്ടത്തിലൂടെ ചതിക്കൽ,420 ( വഞ്ചന),468 ( വ്യാജ നിർമ്മാണം), 471 (വ്യാജ നിർമ്മിത രേഖ അസ്സൽ പോലെ ഉപയോഗിക്കൽ),34 ( കൂട്ടായ്മ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കോടതി നേരിട്ട് കുറ്റപത്രം തയ്യാറാക്കി പ്രതികൾക്ക് മേൽ കുറ്റം ചുമത്തി വിചാരണ ചെയ്തത്. മാത്യുവിനെ പ്രതികൾ നാഗർകോവിൽ, നാദാപുരം,പാലക്കാട് എന്നിവിടങ്ങളിലെ സ്വിസ് ലോൺ തുടങ്ങിയ കമ്പനികളുടെ വിൻഡ് മിൽ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും കൊണ്ടു പോയി തെറ്റിദ്ധരിപ്പിച്ചാണ് തുക തട്ടിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP