Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പി.സി ജോർജ് എംഎ‍ൽഎ സ്ഥാനം രാജി വെക്കണം: എസ്ഡിപിഐ

കോഴിക്കോട്: തരിമ്പെങ്കിലും ജനാധിപത്യ മര്യാദ പുലർത്തുമെങ്കിൽ പി.സി ജോർജ്- എംഎ‍ൽഎ സ്ഥാനം രാജിവെച്ച് ജനവിധി തേടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടു. ഫാഷിസ്റ്റ് വിരുദ്ധ മതേതര വിഭാഗങ്ങളുടെ വോട്ട് വാങ്ങിയാണ് 2016 ലെ നിയമസഭ ഇലക്ഷനിൽ പി.സി ജോർജ് പൂഞ്ഞാറിൽ വിജയിച്ചത്. ഇപ്പോൾ സംഘപരിവാര കൂടാരത്തിൽ അഭയം തേടിയ സ്ഥിതിക്ക് എംഎ‍ൽഎ സ്ഥാനത്ത് തുടരാൻ ജോർജിന് യാതൊരു അർഹതയുമില്ല.

ഇടത്, വലത് മുന്നണികളുടെ കാപട്യം തുറന്ന് കാട്ടി ഫാഷിസ്റ്റ് വിരുദ്ധതയും ജനപക്ഷ ബദലും ഉയർത്തി ഒറ്റയാൾ പോരാട്ടത്തിന് തയ്യാറായപ്പോയാണ് എസ്.ഡി.പി.ഐ അദ്ദേഹത്തെ പിന്തുണച്ചത്. അതാവട്ടെ പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന്റെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു. യഥാർത്ഥ ബദലിന് ആരെയും ആശ്രയിക്കാൻ പറ്റില്ലായെന്ന സന്ദേശമാണ് പി.സി ജോർജ് തന്റെ ചെയ്തിയിലൂടെ നൽകുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP