Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം നടത്തുക കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച്; അന്തിമ തീരുമാനം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്നും ദേവസ്വം പ്രസിഡൻറ് എൻ വാസു

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം നടത്തുക കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച്; അന്തിമ തീരുമാനം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്നും ദേവസ്വം പ്രസിഡൻറ് എൻ വാസു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച് ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം നടത്താൻ തീരുമാനമായി. തീർത്ഥാടകരുടെ എണ്ണം കുറയ്ക്കും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുക എന്ന് ദേവസ്വം പ്രസിഡൻറ് എൻ വാസു അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം. കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും പ്രവേശിപ്പിക്കാം എന്നാണ് നിലവിലെ ധാരണ. കോവിഡ് രോ​ഗ വ്യാപനം ശക്തമായി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആരോ​ഗ്യവകുപ്പ് ആശങ്ക അറിയിച്ചതായും ദേവസ്വം പ്രസിഡൻറ് മാധ്യമങ്ങളോട് പറഞ്ഞു. പമ്പ നിലയ്ക്കൽ റോഡ് പണി തുലാമാസം ഒന്നിന് മുൻപ് നന്നാക്കും. തീർത്ഥാടകരെ സാന്നിധാനത്ത് വിരിവെക്കാൻ അനുവദിക്കില്ലെന്നും ദർശന ശേഷം മടങ്ങുന്ന സംവിധാനമായിരിക്കും ഉണ്ടായിരിക്കുക എന്നും ദേവസ്വം പ്രസിഡൻറ് പറഞ്ഞു. അന്നദാനം പരിമിതമായ തോതിൽ നടത്താനും തീരുമാനമായി. ഈ വർഷം കടകളിലേക്കുള്ള ലേലം ഇതുവരെ ആയിട്ടില്ലെന്നും ലേലത്തിന് കച്ചവടക്കാർ വിമുഖത കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP