Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയ കിസാൻ മഹാസംഘ് കർഷക ട്രാക്ടർ പരേഡ് കാസർഗോഡുനിന്ന് തിരുവനന്തപുരത്തേയ്ക്ക് 15 മുതൽ 26 വരെ

രാഷ്ട്രീയ കിസാൻ മഹാസംഘ് കർഷക ട്രാക്ടർ പരേഡ് കാസർഗോഡുനിന്ന് തിരുവനന്തപുരത്തേയ്ക്ക് 15 മുതൽ 26 വരെ

സ്വന്തം ലേഖകൻ

കൊച്ചി: ദേശീയ കർഷകപ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും കേരളത്തിലെ കർഷകപ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയും കർഷകവിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും സ്വതന്ത്ര കർഷക പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് കർഷക ട്രാക്ടർ പരേഡ് നടത്തുന്നു. ജനുവരി 15 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് കാസർഗോഡ് വെള്ളരിക്കുണ്ടിൽനിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് ജനുവരി 25ന് കർഷക ട്രാക്ടർ പരേഡ് അവസാനിക്കും. 26ന് ഡൽഹിയിൽ കർഷകപരേഡ് നടക്കുമ്പോൾ കേരളത്തിൽ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ രാവിലെ 10ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ നിന്നും വിഴിഞ്ഞം അദാനി പോർട്ടിലേയ്ക്ക് കർഷക പരേഡും നടക്കുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

ദേശീയ കർഷകപ്രക്ഷോഭത്തോടൊപ്പം കേരളത്തിലെ ഭൂപ്രശ്നങ്ങൾ വന്യമൃഗശല്യം, കാർഷികോല്പന്ന വിലത്തകർച്ച, പരിസ്ഥിതിലോല ഇക്കോ സെൻസിറ്റീവ് വിജ്ഞാപനങ്ങൾ, കൃഷി, വനം, റവന്യൂ വകുപ്പുകളുടെ കർഷകദ്രോഹങ്ങൾ, കർഷകവിരുദ്ധ രാജ്യാന്തര കരാറുകൾ എന്നിവയും കർഷക പരേഡിലൂടെ സംസ്ഥാനത്തുടനീളം മുഖ്യചർച്ചാവിഷയമായി കേരളത്തിലെ വിവിധ കർഷകസംഘടനകൾ ഉന്നയിക്കും. ദേശീയ കർഷകപ്രശ്നങ്ങളുടെപേരിൽ സംസ്ഥാനത്തെ കാർഷിക വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാൻ സർക്കാരിനെ അനുവദിക്കില്ലെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിലും വിവിധ കർഷക സംഘടനകൾ കർഷക ട്രാക്ടർ പരേഡിന് വൻ വരവേൽപു നൽകും.

ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ ചെയർമാനും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ജനറൽ കൺവീനറുമായ അഡ്വ.ബിനോയ് തോമസ് കർഷക ട്രാക്ടർ പരേഡ് നയിക്കും വിഫാം ചെയർമാനും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കൺവീനറുമായ ജോയി കണ്ണംച്ചിറ, എഫ്.ആർ.എഫ്. സംസ്ഥാന കൺവീനറും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സെക്രട്ടറിയുമായ എൻ.ജെ ചാക്കോ എന്നിവർ വൈസ് ക്യാപ്റ്റന്മാരായിരിക്കും.

കോഴിക്കോട് ചേർന്ന സംസ്ഥാനതല ആലോചനാ സമ്മേളനത്തിൽ എഫ്.ആർ.എഫ്. ചെയർമാനും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വൈസ് ചെയർമാനുമായ ബേബി സക്കറിയാസ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോഡിനേറ്റർ ബിജു കെ.വി ഉൽഘാടനം ചെയ്തു. വി.ഫാം ചെയർമാൻ ജോയി കണ്ണം ചിറ, രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യൻ കോ.ഓർഡിനേറ്റർ പി.ടി ജോൺ, ഫെയർട്രേഡ് അലയൻസ് കേരള സംസ്ഥാന കൺവീനർ തോമസ് കളപ്പുരയ്ക്കൽ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ട്രഷറർ രാജു സേവ്യർ, സംസ്ഥാന കൺവീനർ മാർട്ടിൻ തോമസ്, കർഷക ഐക്യവേദി സംസ്ഥാന ചെയർമാൻ ജയിംസ് പന്ന്യാംമാക്കൽ, എൻ. ജെ ചാക്കോ, ഇബ്രാഹിം തെങ്ങിൽ, ജോസഫ് വടക്കേക്കര, ജോയി മലമേൽ തുടങ്ങിയവർ സംസാരിച്ചു. കർഷക ട്രാക്ടർ പരേഡിന്റെ വിജയത്തിനായി സംസ്ഥാന ചെയർമാൻ വി സി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP