Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഷൂക്കൂർ വധക്കേസിൽ ടി.വി.രാജേഷ് എംഎൽഎ സ്ഥാനവും പി.ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനവും രാജിവയ്ക്കണം'; വി എസ് പറഞ്ഞതെങ്കിലും ഗൗരവമായെടുക്കണമെന്നും കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നിലപാട് അപലപനീയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

'ഷൂക്കൂർ വധക്കേസിൽ ടി.വി.രാജേഷ് എംഎൽഎ സ്ഥാനവും പി.ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനവും രാജിവയ്ക്കണം'; വി എസ് പറഞ്ഞതെങ്കിലും ഗൗരവമായെടുക്കണമെന്നും കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നിലപാട് അപലപനീയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വി എസ് പറഞ്ഞതെങ്കിലും ഗൗരവമായെടുക്കണമെന്നും വധക്കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനാ കുറ്റം ചുമത്തപ്പെട്ട ടി.വി രാജേഷ് എംഎൽഎ സ്ഥാനവും പി.ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനവും രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മാത്രമല്ല കൊലക്കേസിൽ പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നിലാപാട് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടിയേരി ബാലകൃഷ്ണൻ അടുത്തിടെയിറക്കിയ പ്രസ്താവന ശ്രദ്ധിച്ച് നോക്കിയാൽ സിപിഎമ്മിന്റെ വഴിക്ക് നിയമം പോകണമെന്ന് തോന്നലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടി.വി. രാജേഷ് എംഎ‍ൽഎയ്ക്കും പി. ജയരാജനുമെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ച സിബിഐ നടപടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിയുടെയും കോൺഗ്രസിന്റെയും യോജിച്ച രാഷ്ട്രീയ നീക്കത്തിന്റെ ഫലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു.

പി. ജയരാജനടക്കം ശ്രമിക്കുന്നത് കേസിലെ പ്രതികളെ സംരക്ഷിക്കാനാണ്. അരിയിൽ ഷുക്കൂറിനേയും ഷുഹൈബിനേയും കൊന്നത് സമാനമായ രീതിയിലാണെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രി എ.കെ ബാലന്റെ പേഴ്‌സണൽ സ്റ്റാഫിലുള്ളയാൾക്ക് സ്ഥിര നിയമനം നൽകിയത് യു.ഡി.എഫ് പരിശോധിക്കും. കേരളത്തിൽ കോൺഗ്രസിന് ഒരു അടവ് നയവുമില്ല. കോഴിക്കോട് എംപി എം.കെ രാഘവനെ വ്യക്തിഹത്യ നടത്താൻ സിപിഎം ശ്രമിക്കുകയാണ്. ബിജെപിയേയും സിപിഎമ്മിനേയും തോൽപിക്കാനുള്ള ശക്തി യു.ഡി.എഫിനുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സീറ്റ് വിഭജനത്തിൽ യു.ഡി.എഫിൽ ആശയക്കുഴപ്പമില്ല. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. 20 സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP