Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസി കോൺഗ്രസ്സ് എസ് പി ഓഫീസ് ധർണ്ണയിൽ പ്രതിഷേധമിരമ്പി

പ്രവാസി കോൺഗ്രസ്സ് എസ് പി ഓഫീസ് ധർണ്ണയിൽ പ്രതിഷേധമിരമ്പി

സ്വന്തം ലേഖകൻ

കാസറഗോഡ് : ചെറുവത്തൂർ കണ്ണാടിപ്പാറയിലെ പ്രവാസി സംരംഭകനായ രവി കുളങ്ങരയുടെ നിർമ്മാണം പൂർത്തിയായി വരുന്ന മിനി ഓഡിറ്റോറിയം തകർത്ത ക്രിമിനലുകളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി എസ് പി ഓഫീസ് മാർച്ച് നടത്തി.

നീതി നിർവ്വഹണം ഉത്തരവാദിത്വത്തോടെ നടപ്പിലാക്കി നാട്ടിൽ ക്രമസമാധാനം ഉറപ്പു വരുത്തേണ്ട പൊലീസ് ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടുമായ് മുന്നോട്ട് പോകുന്നത് ജനാധിപത്യത്തിന് അപമാനമാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ പറഞ്ഞു.

നാല് പേർക്ക് തൊഴിൽ ലഭിക്കേണ്ടുന്ന സംരംഭങ്ങൾ നശിപ്പിച്ച് സംരംഭകനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ പൊതു മനസാക്ഷി ഉണരേണ്ടതുണ്ടെന്നും ധർണ്ണ ഒരു സൂചനാ സമരം മാത്രമാണെന്നും അടിയന്തിരമായ് പ്രതികളെ അറസ്റ്റ് ചെയ്തില്ലായെങ്കിൽ കടുത്ത സമരമുറകളുമായ് പ്രവാസി കോൺഗ്രസ്സ് നിർബന്ധിതരാകുമെന്ന് ധർണ്ണയിൽ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് മുന്നറിയിപ്പ് നൽകി.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നാം ഹനീഫ, ജമീല അഹമെദ്, ജില്ലാ സെക്രട്ടറി ഒ.വി.പ്രദീപ്, മധൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് രാജീവൻ നമ്പ്യാർ, മഹമൂദ് വട്ടേക്കാട്, അച്ചുതൻ തണ്ടുമ്മൽ, ബിജു ഒഴിഞ്ഞവളപ്പ്, അബ്ദുൾ റഹിമാൻ, അബ്ദുൾ സമദ്, ധർമ്മധീരൻ തുടങ്ങിയവർ സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP