Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്ത്രീസുരക്ഷയ്ക്കായി 'കനൽ': മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നു

സ്ത്രീസുരക്ഷയ്ക്കായി 'കനൽ': മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിക്കുന്ന 'കനൽ' സ്ത്രീ സുരക്ഷയ്ക്കായുള്ള കർമ്മ പരിപാടിയുടെ ഉദ്ഘാടനം ജൂലൈ 23ന് വൈകുന്നരം 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നു. കനൽ ലോഗോ പ്രകാശനം, 181 പോസ്റ്റർ പ്രകാശനം, വിവിധതരം അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ സംബന്ധിച്ച കൈപുസ്തക പ്രകാശനം എന്നിവയും മുഖ്യമന്ത്രി നിർവഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും അനീതിയും ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനായാണ് വനിത ശിശുവികസന വകുപ്പ് കനൽ എന്ന പേരിൽ കർമപരിപാടി നടപ്പാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക, ഗാർഹിക പീഡനം, സ്ത്രീധന പീഡനം നേരിടുന്ന സ്ത്രീകളെ അവ ചെറുക്കുന്നതിനായി ശാക്തീകരിക്കുക, സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ വർദ്ധിപ്പിക്കുക, കലാലയങ്ങൾ കേന്ദ്രീകരിച്ച് ജെൻഡർ അവബാധ പരിപാടികൾ സംഘടിപ്പിക്കുക എന്നീ നടപടികളാണ് ഈ കർമപരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP