Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരുന്നാൾ ദിനം പുണ്യ ദിനമാക്കി മാറ്റി അനസും ഷാജറും; കോവിഡ് കീഴ്‌പ്പെടുത്തിയ സാഗറിന്റെ മൃതദേഹം ദഹിപ്പിക്കാനെത്തിയത് പെരുന്നാൾ ആഘോഷം വേണ്ടെന്ന് വെച്ച്

പെരുന്നാൾ ദിനം പുണ്യ ദിനമാക്കി മാറ്റി അനസും ഷാജറും; കോവിഡ് കീഴ്‌പ്പെടുത്തിയ സാഗറിന്റെ മൃതദേഹം ദഹിപ്പിക്കാനെത്തിയത് പെരുന്നാൾ ആഘോഷം വേണ്ടെന്ന് വെച്ച്

സ്വന്തം ലേഖകൻ

കോഴിക്കോട്: പുണ്യം പെയ്തിറങ്ങുന്ന പെരുന്നാൾ ദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. എന്നാൽ കോവിഡ് കീഴ്‌പ്പെടുത്തിയ സാഗറിന്റെ മൃതദേഹം ദഹിപ്പിക്കാനെത്തി ശതകോടി പുണ്യം നേടിയിരിക്കുകയാണ് അനസ്, ഷാജർ എന്നീ ചെറുപ്പക്കാർ. വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടന്ന സംസ്‌ക്കാരത്തിന് ഒരുക്കങ്ങൾ ചെയ്തുകൊടുക്കുമ്പോൾ ചേളന്നൂർ പള്ളിപ്പൊയിൽ പുന്നക്കോട്ട് മീത്തൽ പി.എം.അനസ്, കുമാരസ്വാമിയിലെ എൻ.എം.ഷാജർ എന്നിവർക്ക് ലഭിച്ച ആത്മനിർവൃതി ചെറുതായിരുന്നില്ല.

പെരുന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം കഴിയുന്നതിനു പകരം ഇരുവരും സാഗറിന്റെ മൃതദേഹം സംസ്‌കരിക്കാൻ സേവനം വേണമെന്ന അഭ്യർത്ഥന വന്നപ്പോൾ ആഘോഷങ്ങൾ എല്ലാം മാറ്റിവെച്ച് സുഹൃത്തുക്കളായ അശ്വിൻ ഇടവലത്ത്, ഒ.വി.ആകാശ്, കെ.ടി.ആകാശ് എന്നിവർക്കൊപ്പം ഉടൻ വെസ്റ്റ്ഹിലിലേക്കു പുറപ്പെടുകയായിരുന്നു. കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസം രാത്രിയാണ് ജിൽഗ സാഗർ മരിച്ചത്.

വെസ്റ്റ്ഹിൽ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാൻ നാല് വൊളന്റിയർമാരുടെ സേവനം വേണമെന്ന ആവശ്യം വന്നപ്പോൾ തന്നെ ഇരുവരും സമ്മതം മൂളുകയായിരുന്നു. യൂത്ത് കെയർ വൊളന്റിയർമാരായ ബ്ലോക് യൂത്ത് കോൺഗ്രസ് സെക്രട്ടറി ഇ.അശ്വിൻ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ.വി.ആകാശ്, സെക്രട്ടറി കെ.ടി.ആകാശ് എന്നിവർക്കൊപ്പം വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ വെസ്റ്റ്ഹിൽ ശ്മശാനത്തിൽ എത്തുകയായിരുന്നു. ഉടനെ അഞ്ചുപേരും പിപിഇ കിറ്റ് ധരിച്ചു. അൽപസമയത്തിനകം ജിൽഗ സാഗറിന്റെ മൃതദേഹവുമായി ആംബുലൻസ് എത്തി.

ആംബുലൻസിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാരത്തിനുള്ള നടപടികളിലേക്ക് കടന്നു. രാമച്ചം വിരിച്ച തറയിൽ മൃതദേഹം കിടത്തി. നാലു ഭാഗത്തും കമ്പികൾ അടിച്ചു. തുടർന്ന് കർമങ്ങൾ ഓരോന്നായി നിർവഹിച്ചു. എല്ലാം കൃത്യതയോടെ നടത്തി. അനസാണ് ചന്ദനത്തിരി ഉപയോഗിച്ച് മൃതദേഹത്തിനു തീ കൊളുത്തിയത്.

മൃതദേഹം കത്തി തുടങ്ങി അൽപം കഴിഞ്ഞ ശേഷം അഞ്ചു പേരും പിപിഇ കിറ്റ് ധരിച്ച് തന്നെ അണുവിമുക്തമാക്കി. തുടർന്ന് പിപിഇ കിറ്റ് ഈരി വീണ്ടും കൈകൾ ഉൾപ്പെടെ അണുവിമുക്തമാക്കി. ഉടനെ യൂത്ത് കെയർ വണ്ടിയിൽ വീണ്ടും ചേളന്നൂരിലെ പഞ്ചായത്ത് ഡൊമിസിലറി കോവിഡ് കെയർ സെന്ററിലേക്കു പുറപ്പെട്ടു. അനസും അശ്വിനും 14 ദിവസമായി വീട്ടിലേക്കു പോലും പോകാതെ ഡൊമിസിലറി കോവിഡ് കെയർ സെന്ററിലാണ് കഴിയുന്നത്.

കോവിഡ് ബാധിച്ചവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനു ഉൾപ്പെടെ മുഴുവൻ സമയവും സേവന സന്നദ്ധരായി നാടിനൊപ്പമുള്ള ഇവരെ ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ, വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് തുടങ്ങിയവർ അഭിനന്ദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP