Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതിയ പാർലമെന്റ് മന്ദിരത്തിൽ ഭൂഗർഭ തുരങ്കങ്ങളും; നിർമ്മിക്കുന്നത് പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വസതികളുമായി ബന്ധിപ്പിക്കുന്ന മൂന്ന് തുരങ്കങ്ങൾ

പുതിയ പാർലമെന്റ് മന്ദിരത്തിൽ ഭൂഗർഭ തുരങ്കങ്ങളും; നിർമ്മിക്കുന്നത് പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വസതികളുമായി ബന്ധിപ്പിക്കുന്ന മൂന്ന് തുരങ്കങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പുതുതായി നിർമ്മിക്കുന്ന പാർലമെന്റ് മന്ദിരത്തിൽ ഭൂഗർഭ തുരങ്കങ്ങളുമുണ്ടാകുമെന്നു റിപ്പോർട്ട്. പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വസതികളുമായും എംപിമാരുടെ ചേംബറുകളുമായും ബന്ധിപ്പിക്കുന്ന 3 തുരങ്കങ്ങളാണുണ്ടാവുക. ഇതിന്റെ രേഖാചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ദേശിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാഷ്ട്രപതി ഭവൻ അധികം അകലെയല്ലാത്തതിനാലും രാഷ്ട്രപതിയുടെ പാർലമെന്റ് സന്ദർശനങ്ങൾ മുൻകൂട്ടി നിശ്ചയിക്കുന്നതിനാലും ഭൂഗർഭ തുരങ്കങ്ങൾ രാഷ്ട്രപതി ഭവനുമായി ബന്ധിപ്പിച്ചിട്ടില്ല.

പ്രോട്ടോക്കോൾ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നതിനും രാജ്യത്തെ അതീവ സുരക്ഷാ മേഖലയിൽ വിവിഐപികളുടെ സഞ്ചാര സ്വാതന്ത്യം സുഗമമാക്കുന്നതിനും വേണ്ടിയാണ് തുരങ്കങ്ങൾ നിർമ്മിക്കുന്നത്. വിവിഐപികൾ പൊതുപാത ഉപയോഗിക്കുമ്പോൾ നടപ്പാക്കേണ്ടി വരുന്ന ഗതാഗത നിയന്ത്രണങ്ങൾ സാധാരണക്കാരെ ബാധിക്കുന്നതു കൂടി കണക്കിലെടുത്താണ് ഭൂഗർഭ തുരങ്കങ്ങൾ നിർമ്മിക്കാനുള്ള തീരുമാനം. പുറത്തുനിന്നുള്ള അനാവശ്യ ഇടപെടലുകളിൽനിന്നും കടന്നു കയറ്റത്തിൽനിന്നും പാർലമെന്റ് മന്ദിരത്തെ സംരക്ഷിക്കുക എന്നതും തുരങ്കങ്ങൾ നിർമ്മിക്കുന്നതിന്റെ ലക്ഷ്യമാണ്.

ഒറ്റ വരിയായി നീണ്ടു കിടക്കുന്ന രീതിയിലാകും തുരങ്കങ്ങൾ നിർമ്മിക്കുക. ഗോൾഫ് കാർട്ടുകളിൽ കയറി സുഗമമായി പാർലമെന്റിൽ എത്തിച്ചേരാം. ഇപ്പോഴത്തെ പാർലമെന്റ് മന്ദിരത്തിനു സമീപം 971 കോടി രൂപ ചെലവിട്ടു നിർമ്മിക്കുന്ന 64,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പുതിയ മന്ദിരവും അനുബന്ധ ഓഫിസ് സമുച്ചയവും 2022ൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ.

പത്തോളം ഓഫിസ് സമുച്ചയങ്ങളിലായി 51 കേന്ദ്രസർക്കാർ വകുപ്പുകളിലെ 51,000 ജീവനക്കാർക്കുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗർഭ മെട്രോ പാതയും ഒരുക്കും. പുതിയ മന്ദിരത്തിൽ ലോക്‌സഭയിൽ 888 അംഗങ്ങൾക്കും രാജ്യസഭയിൽ 384 അംഗങ്ങൾക്കുമുള്ള ഇരിപ്പിടമൊരുക്കും.

നിലവിൽ ലോക്‌സഭയിൽ 543 അംഗങ്ങളും രാജ്യസഭയിൽ 245 അംഗങ്ങളുമാണുള്ളതെങ്കിലും ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള വർധന കണക്കിലെടുത്താണിത്. ഇതോടൊപ്പം ലൈബ്രറി, വിവിധ സമിതികൾക്കുള്ള മുറികൾ എന്നിവയും ക്രമീകരിക്കും. വായു, ശബ്ദ മലിനീകരണങ്ങൾ നിയന്ത്രിക്കാനും ഭൂകമ്പത്തെ ചെറുക്കാനും സംവിധാനമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP