Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭിന്നശേഷിക്കാരെ കേന്ദ്രസർക്കാർ ദ്രോഹിക്കുന്നു: മാണി സി കാപ്പൻ

ഭിന്നശേഷിക്കാരെ കേന്ദ്രസർക്കാർ ദ്രോഹിക്കുന്നു: മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

പാലാ: ഭിന്നശേഷിക്കാരെ വഴിയാധാരമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ ചെറുക്കാൻ പൊതു സമൂഹത്തിന്റെ പിന്തുണയുണ്ടാകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഭിന്നശേഷി പ്രതിസന്ധിയിലാക്കാൻ 1999ലെ നാഷണൽ ട്രസ്റ്റ് ആക്ട് പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യമർഹിക്കുന്ന ഭിന്ന ശേഷിക്കാരെ ചേർത്തുനിർത്തുന്നതിനു പകരം അവരെ തള്ളി പറയുന്ന നിലപാട് മനുഷ്യത്വരഹിതമാണ്. ഭിന്നശേഷിക്കാരും സമൂഹത്തിന്റെ ഭാഗമാണ്. ആക്ട് പിൻവലിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം മനുഷ്യാവകാശ ലംഘനമാണെന്നും എം.എൽ എ പറഞ്ഞു.

നിലവിലുള്ള ആക്ട് പിൻവലിക്കരുതെന്നാവശ്യപ്പെട്ടു ഭിന്നശേഷിക്കാർ തയ്യാറാക്കി പ്രധാനമന്ത്രിക്ക് അയയ്ക്കുന്ന കത്തയയ്ക്കൽ പരിപാടിയുടെ ഉദ്ഘാടനവും മാണി സി കാപ്പൻ നിർവ്വഹിച്ചു.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, സെക്രട്ടറി സാബു എബ്രാഹം, സ്‌നേഹാരാം സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്മിത, സിസ്റ്റർ എൽസിറ്റ്, സിസ്റ്റർ ലില്ലീസ്, ഭിന്നശേഷിക്കാരുടെ മാതാപിതാക്കളായ മാത്യുക്കുട്ടി, ലിജു, മരഗതം, വിലാസിനി, പതജ്ഞ, ബിജു, പ്രസന്ന എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP