Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തുണ്ടാകുന്ന ആകെ വാഹനാപകടങ്ങളിൽ 9.2 ശതമാനവും കേരളത്തിൽ; മറ്റ് സംസ്ഥാനങ്ങളിൽ റോഡപകടങ്ങൾ കുറയുമ്പോൾ കേരളത്തിൽ വർദ്ധിക്കുന്നു: രാജ്യത്ത് വാഹനാപകടങ്ങളുടെ എണ്ണത്തിൽ കേരളം നാലാം സ്ഥാനത്ത്

രാജ്യത്തുണ്ടാകുന്ന ആകെ വാഹനാപകടങ്ങളിൽ 9.2 ശതമാനവും കേരളത്തിൽ; മറ്റ് സംസ്ഥാനങ്ങളിൽ റോഡപകടങ്ങൾ കുറയുമ്പോൾ കേരളത്തിൽ വർദ്ധിക്കുന്നു: രാജ്യത്ത് വാഹനാപകടങ്ങളുടെ എണ്ണത്തിൽ കേരളം നാലാം സ്ഥാനത്ത്

സ്വന്തം ലേഖകൻ

ആലപ്പുഴ: രാജ്യത്ത് വാഹനാപകടങ്ങളുടെ എണ്ണത്തിൽ കേരളം നാലാം സ്ഥാനത്തേക്കെത്തി. 2015 മുതൽ 2018 വരെ അഞ്ചാം സ്ഥാനത്തായിരുന്നു കേരളം. എന്നാൽ 2019ലെ കണക്കനുസരിച്ച് കേരളം നാലാം സ്ഥാനത്ത് എത്തി. കഴിഞ്ഞ വർഷം 41,111 വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. 2018ലെ കണക്കിനെക്കാൾ 930 വാഹനാപകടങ്ങൾ കൂടി. ആദ്യ 5 സ്ഥാനങ്ങളിലുള്ള മറ്റു സംസ്ഥാനങ്ങളിൽ, 2018നെ അപേക്ഷിച്ച് റോഡ് അപകടങ്ങൾ കുറഞ്ഞപ്പോൾ കേരളത്തിൽ മാത്രമാണ് 2.3% വാഹനാപകടങ്ങൾ കൂടിയത്.

തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവയാണ് റോഡ് അപകടങ്ങളുടെ എണ്ണത്തിൽ കേരളത്തിനു മുന്നിലുള്ള സംസ്ഥാനങ്ങൾ. രാജ്യത്തുണ്ടാകുന്ന ആകെ വാഹനാപകടങ്ങളിൽ 9.2% കേരളത്തിലാണെന്നും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, വാഹനാപകട മരണ നിരക്കിൽ കേരളം കഴിഞ്ഞ വർഷം 16ാം സ്ഥാനത്തെത്തി. 2018 വരെ 15ാം സ്ഥാനത്തായിരുന്നു. കേരളത്തിലെ വാഹനാപകട മരണനിരക്കിൽ 3.2 % വർധനയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. 4440 പേരാണ് 2019ൽ കേരളത്തിലെ വാഹനാപകടങ്ങളിൽ മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP