Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈയിൽ മുഖാവരണമില്ലാതെ പുറത്തിറങ്ങുന്നവർക്ക് നിർബന്ധിത പൊതുസേവനം; ഒരു മണിക്കൂർ റോഡ് അടിച്ചുവാരിക്കാൻ മുംബൈ കോർപ്പറേഷൻ

മുംബൈയിൽ മുഖാവരണമില്ലാതെ പുറത്തിറങ്ങുന്നവർക്ക് നിർബന്ധിത പൊതുസേവനം; ഒരു മണിക്കൂർ റോഡ് അടിച്ചുവാരിക്കാൻ മുംബൈ കോർപ്പറേഷൻ

സ്വന്തം ലേഖകൻ

മുംബൈ: മുഖാവരണമില്ലാതെ പുറത്തിറങ്ങുന്നവർക്ക് ശിക്ഷയായി നിർബന്ധിത പൊതുജനസേവനം നടപ്പാക്കാൻ മുംബൈ. ഒരു മണിക്കൂർ റോഡ് അടിച്ചു വാരിക്കാനാണ് ബൃഹൻ-മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി.) ആലോചിക്കുന്നത്. ഇത്തരക്കാരിൽനിന്ന് നിലവിൽ 200 രൂപ പിഴയാണ് ഈടാക്കുന്നത്. പിഴ നൽകാൻ തയ്യാറാകാതിരിക്കുകയോ അധികൃതരുമായി തർക്കത്തിലേർപ്പെടുകയോ ചെയ്യുന്നവരെക്കൊണ്ട് ഒരുമണിക്കൂർ റോഡ് അടിച്ചുവാരിക്കാനാണ് മുംബൈ കോർപ്പറേഷൻ ആലോചിക്കുന്നത്. ഇല്ലെങ്കിൽ പൊതുമതിലുകൾ വൃത്തിയാക്കിക്കും. ബി.എം.സി.യുടെ ഖരമാലിന്യസംസ്‌കരണ നിയമപ്രകാരം റോഡുകളിലോ പൊതുസ്ഥലങ്ങളിലോ തുപ്പിയാൽ പൊതുജനസേവനം ശിക്ഷയായി നൽകാൻ വ്യവസ്ഥയുണ്ട്. ഇതേനിയമം മുഖാവരണം ധരിക്കാത്തവർക്കെതിരേയും ഉപയോഗിക്കാനാണ് നീക്കം.

പിഴശിക്ഷയിലൂടെ പണമുണ്ടാക്കാൻ കോർപ്പറേഷൻ ഉദ്ദേശിക്കുന്നില്ലെന്നും ആളുകളെ മുഖാവരണം ധരിപ്പിക്കാനാണ് ശ്രമമെന്നും അധികൃതർ പറഞ്ഞു. നിലവിൽ മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്ന ഒട്ടേറെപ്പേർ പിഴയൊടുക്കാൻ തയ്യാറാകുന്നില്ല. അധികൃതരുമായി തർക്കത്തിലേർപ്പെടുന്നതും പതിവാണ്. പൊതുജനസേവനത്തിന് തയ്യാറായില്ലെങ്കിൽ പൊലീസ് കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. മുഖാവരണം ധരിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം കൂടുതൽ വിപുലമാക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP