Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രെയിനിന് മുന്നിൽ സെൽഫി എടുക്കാൻ ശ്രമം; തെറിച്ചു വീണ് പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

ട്രെയിനിന് മുന്നിൽ സെൽഫി എടുക്കാൻ ശ്രമം; തെറിച്ചു വീണ് പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കരുനാഗപ്പള്ളി: റെയിൽവേ ട്രാക്കിനു സമീപം നിന്ന് ഓടിപ്പോകുന്ന ട്രെയിനിനൊപ്പമുള്ള സെൽഫിയെടുക്കാൻ ശ്രമിച്ച മൂന്നുയുവാക്കളിൽ ഒരാൾക്ക് പരിക്കേറ്റു. കൈകൾക്കും കാലിനും പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് നാലരയോടെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു തെക്ക് മാളിയേക്കൽ ജങ്ഷനു സമീപമായിരുന്നു സംഭവം.

ചെന്നൈ മെയിൽ കടന്നുപോകുമ്പോൾ മൂന്നംഗ സംഘം സെൽഫിയെടുക്കാൻ ശ്രമിക്കുക ആയിരുന്നു. ട്രെയിൻ അടുത്തെത്തിയപ്പോൾ ഇവർ തെറിച്ചുവീണു. ട്രെയിനിനു മുന്നിലെ ബാർ തട്ടിയതാകാമെന്നു കരുതുന്നു. കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് സ്വദേശി വിനയ് ബാസിനാണ് (19) പരിക്കേറ്റത്. ഇയാളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈകൾക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.

മറ്റു രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിനയ് ബാസിനെക്കൂടാതെ തേവലക്കര സ്വദേശി മുഹമ്മദ് അസ്ലം, മരുതൂർകുളങ്ങര തെക്ക് സ്വദേശി രാഹുൽ എന്നിവർക്കെതിരേയും റെയിൽവേ പൊലീസ് കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP