Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എടവപ്പാതി പിൻവാങ്ങിയതിന് പിന്നാലെ തുലാവർഷം ബുധനാഴ്ച കേരളത്തിലെത്തും; ചൊവ്വാഴ്ച മുതൽ ചില സ്ഥലങ്ങളിൽ കനത്തമഴയ്ക്ക് സാധ്യത; ഇടിമിന്നലോട് കൂടിയ മഴ കനക്കുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം

എടവപ്പാതി പിൻവാങ്ങിയതിന് പിന്നാലെ തുലാവർഷം ബുധനാഴ്ച കേരളത്തിലെത്തും; ചൊവ്വാഴ്ച മുതൽ ചില സ്ഥലങ്ങളിൽ കനത്തമഴയ്ക്ക് സാധ്യത; ഇടിമിന്നലോട് കൂടിയ മഴ കനക്കുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാലവർഷം പിൻവാങ്ങി തുടങ്ങിയതോടെ തുലാവർഷം (വടക്കുകിഴക്കൻ കാലവർഷം) ബുധനാഴ്ച കേരളത്തിലെത്തും. മധ്യ കിഴക്കൻ അറബിക്കടലിലും കർണാടക തീരത്തിന് സമീപവും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട അന്തരീക്ഷച്ചുഴികളുടെ ഫലമായി ചൊവ്വാഴ്ചമുതൽ ചില സ്ഥലങ്ങളിൽ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ മലയോര ജില്ലകളിൽ നാളെ മുതൽ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ച് തുടങ്ങും. ചൊവാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

ഒക്ടോബർ 15-നുശേഷമാണ് തുലാവർഷം തുടങ്ങാറ്. ഇത്തവണ എടവപ്പാതി (തെക്കുപടിഞ്ഞാറൻ കാലവർഷം) പിൻവാങ്ങാൻ വൈകിയത് തുലാവർഷത്തെയും വൈകിച്ചു. 28-ന് എടവപ്പാതി പിൻവാങ്ങുന്നതിനൊപ്പം അന്നുതന്നെ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കർണാടകം, കേരളം എന്നിവിടങ്ങളിൽ തുലാവർഷവും എത്തും. 27-ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 28-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 29-ന് എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.

അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ രാജ്യത്ത് നിന്ന് കാലവർഷം പൂർണമായി പിൻവാങ്ങും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ബംഗാൾ ഉൾക്കടലിലെ അന്തരീക്ഷച്ചുഴി ഒക്ടോബർ 29 ഓടെ ന്യൂനമർദമായി മാറിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP