Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ചികിത്സയിലിരുന്ന പിഞ്ചു കുഞ്ഞിനെ എലി കടിച്ചു; ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലി കടിച്ചത് എസ്. എ.ടി ആശുപത്രിയിൽ: കോവിഡ് നെഗറ്റീവ് ആകും മുൻപേ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തതായും ആക്ഷേപം

കോവിഡ് ചികിത്സയിലിരുന്ന പിഞ്ചു കുഞ്ഞിനെ എലി കടിച്ചു; ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലി കടിച്ചത് എസ്. എ.ടി ആശുപത്രിയിൽ: കോവിഡ് നെഗറ്റീവ് ആകും മുൻപേ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തതായും ആക്ഷേപം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ചികിത്സയിലിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലി കടിച്ചു. മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിൽ കോവിഡിനു ചികിത്സയിൽ കഴിയുന്ന പിഞ്ചു കുഞ്ഞിനെയാണ് എലി കടിച്ചത്. വെള്ളനാട് വെളിയന്നൂർ സ്വദേശിയുടെ കുഞ്ഞിനാണു ദുരനുഭവം ഉണ്ടായത്. ഇന്നലെ പുലർച്ചെ 3.30ന് ആണ് സംഭവം. കോവിഡ് നെഗറ്റീവ് ആകും മുൻപേ ഇവരെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തുവെന്നും ആക്ഷേപമുണ്ട്.

ആറ് ദിവസം മുൻപാണു കുഞ്ഞിനും അമ്മയ്ക്കും കോവിഡ് സ്ഥീരികരിച്ചത്. തുടർന്ന് പാലോട് ഞാറനീലിയിലെ പ്രഥമചികിത്സാ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇരുവരെയും ഞായറാഴ്ച എസ്എടിയിലേക്കു മാറ്റി. ഇന്നലെ പുലർച്ചെ കുഞ്ഞിന്റെ കരച്ചിൽ കേട്ട് അമ്മ ഉണർന്നപ്പോൾ കട്ടിലിൽനിന്ന് എലി ഓടിപ്പോകുന്നതു കണ്ടു. പരിശോധനയിൽ കുഞ്ഞിനു വിരലിൽ കടിയേറ്റതായി മനസ്സിലായി.

ഇതിനിടെ വൈകിട്ട് ആറരയോടെ അമ്മയെയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്യുന്നതായി അറിയിപ്പു കിട്ടി. നിലവിൽ ഇവർ ആശുപത്രിയിൽ തുടരുകയാണ്. എന്നാൽ രോഗലക്ഷണം ഇല്ലെങ്കിൽ വീട്ടിലേക്ക് അയയ്ക്കുന്നത് കോവിഡ് ബാധിതർ കൂടിയ സാഹചര്യത്തിൽ സ്വീകരിച്ച നയത്തിന്റെ ഭാഗമാണെന്ന് എസ്എടി സൂപ്രണ്ട് ഡോ. എസ്. സന്തോഷ്‌കുമാർ അറിയിച്ചു. എന്നാൽ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യേണ്ടെന്നാണു തീരുമാനിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP