Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരള ടൂറിസം നവംബർ മുതൽ പ്രവർത്തനക്ഷമമാകും

സ്വന്തം ലേഖകൻ

കോവിഡ് മഹാമാരി മൂലം ഉണ്ടായ അടച്ചിടൽ മൂലം തകർന്ന, കേരളത്തിലെ ടൂറിസം വ്യവസായത്തെ പുനർജ്ജീവീപ്പിക്കാനും തിരിച്ചു വരവിനും സഹായിക്കുന്ന വിധത്തിൽ, കാര്യങ്ങൾ നീക്കി കൊണ്ടിയിരിക്കുകയാണെന്നും ഇതിന് വേണ്ട തരത്തിൽ സാമ്പത്തിക പാക്കേജ് അടക്കം ആസൂത്രണം ചെയ്യുകയും വിതരണം ചെയ്യാൻ ആരംഭിക്കുകയും ചെയ്തതായി കേരള ടൂറിസം വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ അറിയിച്ചു.

ലോക ടൂറിസം ദിനാഘോഷത്തോടമുബന്ധിച്ചു, ഗ്രാമീണ വികസനം ടൂറിസത്തിലൂടെ എന്ന വിഷയത്തിൽ, കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ടറി സംഘടിപ്പിച്ച സെമിനാർ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൽ ടൂറിസം പ്രവർത്തനങ്ങൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഘട്ടം ഘട്ടമായി നവംബർ മുതൽ പുനരാരംഭിക്കാൻ കഴിയുന്ന വിധത്തിൽ സർക്കാർ നടപടികൾ പൂർത്തിയായി വരികയാണെന്ന് കടകമ്പള്ളി അറിയിച്ചു.

ടൂറിസം സംഘടനകളുടെ ദേശീയ ഏകോപനസമിതിയായ ഫെയ്തിന്റെ സെക്രട്ടറി ജനറൽ സുഭാഷ് ഗോയൽ മുഖ്യഥിതി ആയിരുന്നു. കേരളം കഴിഞ്ഞ നിരവധി വർഷങ്ങളായി ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം തന്റെ അഭിസംബോധനയിൽ പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് സർക്കാർ ടൂറിസം മേഖലയിൽ നടപ്പിലാക്കിയ സാമ്പത്തിക പാക്കേജ് കേന്ദ്ര സർക്കാരിന് പോലും മാതൃകയാണെന്നും ഉത്തരവാദിത്ത ടൂറിസം മേഖല വഴി ഗ്രാമീണ മേഖലയുടെ വികസനത്തിൽ മികച്ച പങ്കാളിത്തം വഹിക്കുന്ന ടൂറിസം മേഖല അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നും ഗോയൽ കൂട്ടി ചേർത്തു.

സി കെ ടി ഐ പ്രസിഡന്റ് ഈ. എം നജീബ് അമുഖ പ്രഭാഷണവും മുതിർന്ന മാധ്യമ പ്രവർത്തകനും സംസ്ഥാന ടൂറിസം ഉപദേശ സമിതി അംഗവുമായ കെ. വി രവിശങ്കർ വിഷയാവതരണവും നടത്തി.

ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാലകിരൺ, കിറ്റ്‌സ് ഡയറക്ടർ ഡോ. രാജശ്രീ അജിത്, അഡ്വാഞ്ചർ ടൂറിസം സൊസൈറ്റി സി ഈ ഓ. മനേഷ് ഭാസ്‌കർ, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം, ആയുർവേദ പ്രൊമോഷൻ സൊസൈറ്റി പ്രസിഡന്റ് സജീവ് കുറുപ്പ്, സംസ്ഥാന ടൂറിസം ഉപദേശ സമിതി അംഗം പി കെ അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP