Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർഷക നിയമത്തിനെതിരെ യൂത്ത് കോൺഗ്രസ് കിസാൻ രക്ഷാ ട്രാക്ടർ റാലി നടത്തി

കർഷക നിയമത്തിനെതിരെ യൂത്ത് കോൺഗ്രസ് കിസാൻ രക്ഷാ ട്രാക്ടർ റാലി നടത്തി

സ്വന്തം ലേഖകൻ

കായംകുളം: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടിക്കോട് പുഞ്ചയിൽ നിന്നും കൃഷ്ണപുരം കേന്ദ്ര തൊട്ടവിള ഗവേഷണ കേന്ദ്രത്തിനു മുന്നിലേക്ക് കിസാൻ രക്ഷാ ട്രാക്ടർ റാലി നടത്തി. 

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കർഷക നിയമം രാജ്യത്തെ കോർപ്പറേറ്റുകൾക്ക് കർഷകരുടെ അധ്വാനം തീറെഴുതി നൽകുന്ന സമീപനമാണെന്നും ഇന്ത്യൻ പാർലമെന്റിൽ പോലും പൂർണ്ണമായ ചർച്ചകൾ നടത്താതെ കോവിഡിന്റെ മറവിൽ രാജ്യത്തെ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് അടിയറവ് വെച്ച് നടപടി പിൻവലിക്കണമെന്നും റാലിയിലൂടെ യൂത്ത് കോൺഗ്രസ് ആരോപിച്ചു.

നിയോജക മണ്ഡലം അതിർത്തിയായ വെട്ടിക്കോട് പുഞ്ചയിൽ നിന്നും കെപിസിസി സെക്രട്ടറി കറ്റാനം ഷാജി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സൽമാൻ പൊന്നേറ്റിലിനു പതാക കൈമാറി ആരംഭിച്ച റാലി കറ്റാനം, രണ്ടാംകുറ്റി, കായംകുളം മാർക്കറ്റ്, കാക്കനാട്, ചേട്ടുകുളങ്ങര, പത്തിയൂർ, രാമപുരം, കരീലകുളങ്ങര വഴി ദേശിയ പാതയിലൂടെ കൃഷ്ണപുരം കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ സിപിസിആർഐയുടെ മുന്നിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ സമാപന യോഗം ഉദ്ഘാടനം ചെയ്തു.

ഡിസിസി ജനറൽ സെക്രട്ടറി എ. പി ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം നൗഫൽ, നേതാക്കളായ അവിനാശ് ഗംഗൻ, നിതിൻ എ പുതിയിടം, ആർ. ശംഭു പ്രസാദ്, അസീം നാസർ, ലുക്മാനുൽ ഹകീം, ബിജു നസറുള്ള, കടയിൽ രാജൻ, ചിരപ്പുറത്തു മുരളി, പി സി രഞ്ജി, എം. ആർ. മനോജ് കുമാർ, തങ്ങൾ കുഞ്ഞു, അരിത ബാബു, വിശാഖ് പത്തിയൂർ, പ്രശാന്ത് ഇരുവ, രാകേഷ് പുത്തൻവീടൻ, മുഹമ്മദ് സജീദ്, ആസിഫ് സെലക്ഷൻ, ഹാഷിർ പുത്തെൻകണ്ടം, വിഷ്ണു ചേക്കോടൻ, അഫ്‌സൽ പ്ലാമൂട്ടിൽ, മുനീർ ഹസ്സൻ, ജോബി ജോൺ, സുഹൈൽ ഹസ്സൻ, ലിബിൻ ജോൺ, അസീം അമ്പീരേത്ത്, സനൽകുമാർ, ഹരീഷ് ചെട്ടികുളങ്ങര, ആദർശ് മഠത്തിൽ, ദിജിന് രാജൻ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP