Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സ്റ്റാലിനിസ്റ്റ് സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്'; യുവ ഐഎഎസ്-ഐപിഎസ് ഓഫീസർമാർക്ക് സംസ്ഥാനത്ത് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്നും സബ് കലക്ടറോട് മോശമായി പെരുമാറിയ എസ്. രാജേന്ദ്രനെതിരെ കേസെടുക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

'സ്റ്റാലിനിസ്റ്റ് സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്'; യുവ ഐഎഎസ്-ഐപിഎസ് ഓഫീസർമാർക്ക് സംസ്ഥാനത്ത് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്നും സബ് കലക്ടറോട് മോശമായി പെരുമാറിയ എസ്. രാജേന്ദ്രനെതിരെ കേസെടുക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ യുവ ഐഎഎസ്-ഐപിഎസ് ഓഫീസർമാർക്ക് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും സ്റ്റാലിനിസ്റ്റ് സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാത്രമല്ല സബ് കലക്ടറോട് മോശമായി പെരുമാറിയ എസ്. രാജേന്ദ്രനെതിരെ സബ് കലക്ടറുടെ കൃത്യനിർവ്വഹണം തടഞ്ഞതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പലപ്പോഴും മൗനമായി നിൽകേണ്ടി വന്നു. ഷുഹൈബ് വധം കൂടി സിബിഐ അന്വേഷിക്കണം. സിപിഎം അക്രമത്തിന് മുന്നിൽ പ്രതിഷേധിക്കാൻ മാത്രമാണ് കഴിഞ്ഞത്. അക്രമം അവസാനിപ്പിക്കാൻ ഒന്നും ചെയ്യാൻ കഴിയാത്തതിൽ വേദനയുണ്ടെന്നും മുല്ലപള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സ്വജന പക്ഷപാതത്തിന്റെ വെടികെട്ടാണ് നടക്കുന്നത്. ലാവലിൻ കേസിന്റെ ഫയൽ സിബിഐയുടെ കൈവശം ഉള്ള തിനലാണ് റാഫലിൽ സിപിഎം മൗനം തുടരുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ഐ.എൻ.ടി.യു.സി നേതാക്കളും യൂത്ത് കോൺഗ്രസും സീറ്റ് ആവശ്യമുന്നയിച്ചിരുന്നു. പോഷക സംഘടനകൾക്കെല്ലാം സീറ്റ് നൽകിയാൽ കോൺഗ്രസിന മതസരിക്കാൻ സീറ്റ വേണ്ടേയെന്ന മുല്ലപ്പള്ളി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP