Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മയക്കുമരുന്ന് വേട്ടയിൽ ബിസിയാവാൻ നമ്മുടെ സ്വന്തം 'ലിസി' ! കേരള പൊലീസ് സ്‌ക്വാഡിലെ ഏക മയക്കുമരുന്ന് സ്‌നേക്കറായ ലിസി പരിശീലനം പൂർത്തിയാക്കിയത് തൃശ്ശൂർ പൊലീസ് അക്കാഡമിയിൽ നിന്നും; പരിശീലനത്തിന്റെ ഭാഗമായെത്തിച്ചപ്പോൾ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയത് ഒരു കിലോ കഞ്ചാവ്; ലഹരിയെ കൂട്ടിലാക്കാൻ ഇനി ലിസി മുന്നിൽ

മയക്കുമരുന്ന് വേട്ടയിൽ ബിസിയാവാൻ നമ്മുടെ സ്വന്തം 'ലിസി' ! കേരള പൊലീസ് സ്‌ക്വാഡിലെ ഏക മയക്കുമരുന്ന് സ്‌നേക്കറായ ലിസി  പരിശീലനം പൂർത്തിയാക്കിയത് തൃശ്ശൂർ പൊലീസ് അക്കാഡമിയിൽ നിന്നും; പരിശീലനത്തിന്റെ ഭാഗമായെത്തിച്ചപ്പോൾ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയത് ഒരു കിലോ കഞ്ചാവ്; ലഹരിയെ കൂട്ടിലാക്കാൻ ഇനി ലിസി മുന്നിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മയക്കുമരുന്ന് വേട്ടയിൽ ഇനി കേരളത്തിൽ മുഴങ്ങി കേൾക്കുന്നത് ലിസി എന്ന പേരാവും. പൊലീസ് ഡോഗ് സ്‌ക്വാഡിലെ ഏക മയക്കുമരുന്ന് സ്‌നീക്കറായ ലിസി തൃശ്ശൂർ പൊലീസ് അക്കാദമിയിൽ നിന്നും മാസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിൽ പൊലീസ് സേനയുടെ ഭാവമാകുകയാണ്. കഞ്ചാവടക്കം ഏത് തരത്തിലുള്ള മയക്കുമരുന്ന് എങ്ങനെയൊക്കെ ഒളിപ്പിച്ചാലും ഈ മിടുമിടുക്കി കണ്ടെത്തിയിരിക്കും. അതിനായുള്ള പ്രത്യേക പരിശീലമാണ് ലിസിക്ക് ലഭിച്ചിരിക്കുന്നത്.

ഏതാനും ദിവസം മുൻപ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ പരിശീലനത്തിന്റെ ഭാഗമായി കൊണ്ടുവന്നപ്പോൾ ലിസി സ്ഥലത്ത് നിന്ന് ഒരു കിലോ ഗ്രാം കഞ്ചാവ് കണ്ടുപിടിച്ചിരുന്നു. ആകെ അഞ്ച് നായകളുള്ള സ്‌ക്വാഡിൽ ലിസി ഉൾപ്പടെ നാലു പേരും ലാബ്‌റഡോർ വിഭാഗത്തിൽ പെട്ടവരാണ്. ഇവർക്കൊപ്പം ഒരു ജർമൻ ഷെപ്പേർഡുമുണ്ട്. സബ് ഇൻസ്‌പെക്ടറുടെ മേൽനോട്ടത്തിലുള്ള സ്‌ക്വാഡിൽ ഓരോ നായക്കും രണ്ടു പരിപാലകർ വീതമാണുള്ളത്.

കേരളത്തിൽ കഴിഞ്ഞ കുറമേ മാസങ്ങളായി മയക്കുമരുന്നു കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കഞ്ചാവ് വ്യാപനത്തിന് തടയിടാൻ ലിസിയുടെ വരവ് ഏറെ പ്രതീക്ഷ പകരുന്നു. കഴിഞ്ഞവർഷം ജില്ലയിൽ 571 മയക്കുമരുന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ജനുവരിയിൽ മാത്രം 40 കേസുകളിലായി 44 പേരെ ലഹരികടത്തിൽ പിടികൂടിയിട്ടുണ്ട്.

'കഞ്ചാവ് കടത്തുകാരെ പിടികൂടാനുള്ള നർക്കോട്ടിക് വിഭാഗത്തിന്റെ ഭാഗമാണ് ലിസി. നവംബറിലാണ് അവൾ പരിശീലനം പൂർത്തിയാക്കിയത്. ലഹരി വസ്തുക്കൾ കണ്ടെത്തുക എന്നത് മാത്രമാണ് ഇപ്പോൾ ലിസിയുടെ ജോലി'- ഡോഗ് സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ ഡി.കെ.പുഷ്പകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP