Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൽഡിഎഫിന്റെ 'കേരള സംരക്ഷണ യാത്ര'യ്ക്ക് നാളെ തുടക്കം; തെക്കൻ കേരളത്തിൽ നിന്നാരംഭിക്കുന്ന ജാഥയ്ക്ക് കോടിയേരിയും വടക്കൻ കേരള ജാഥയ്ക്ക് കാനം രാജേന്ദ്രനും നേതൃത്വം നൽകും; തിരുവനന്തപുരത്ത് നിന്നും മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കുന്ന യാത്രയുടെ സമാപനം മാർച്ച് രണ്ടിന്

എൽഡിഎഫിന്റെ 'കേരള സംരക്ഷണ യാത്ര'യ്ക്ക് നാളെ തുടക്കം; തെക്കൻ കേരളത്തിൽ നിന്നാരംഭിക്കുന്ന ജാഥയ്ക്ക് കോടിയേരിയും വടക്കൻ കേരള ജാഥയ്ക്ക് കാനം രാജേന്ദ്രനും നേതൃത്വം നൽകും; തിരുവനന്തപുരത്ത് നിന്നും മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കുന്ന യാത്രയുടെ സമാപനം മാർച്ച് രണ്ടിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി സർക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തിയുള്ള എൽഡിഎഫ് ജാഥകൾക്ക് നാളെ തുടക്കമാകും. വലതുപക്ഷവൽക്കരണത്തിനും തീവ്ര വർഗീയതയ്ക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരായ ശക്തമായ പ്രചാരണമാണ് ജാഥകളുടെ ലക്ഷ്യം. നരേന്ദ്ര മോദി സർക്കാരിന്റെ ജനദ്രോഹഭരണത്തിനെതിരായ ജനവികാരം വളർത്താനും കേരളത്തിന്റെ സർവതോമുഖമായ വികസനത്തിനും ജനക്ഷേമത്തിനുമായി പിണറായി വിജയൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനും ജാഥകൾ ലക്ഷ്യമിടുന്നു.

'വികസനം, സമാധാനം, സാമൂഹ്യപുരോഗതി, ജനപക്ഷം ഇടതുപക്ഷം' എന്നീ മുദ്രാവാക്യങ്ങളുമുയർത്തിയുള്ള ജാഥ ''കേരള സംരക്ഷണ യാത്ര'' എന്ന പേരിലാണ് പര്യടനം നടത്തുക. ജാഥകൾ വൻ വിജയമാക്കാനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് സിപിഎം, സിപിഐ അടക്കം എൽഡിഎഫിലെ എല്ലാ ഘടകകക്ഷികളുടേയും നേതൃത്വത്തിൽ പുരോഗമിക്കുന്നത്.

തെക്കൻ കേരളത്തിൽ നിന്നാരംഭിക്കുന്ന ജാഥയ്ക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, വടക്കൻ കേരള ജാഥക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നൽകും. തിരുവനന്തപുരത്ത് നിന്നും മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കുന്ന ജാഥ മാർച്ച് രണ്ടിന് തൃശ്ശൂരിൽ സമാപിക്കും. തിരുവനന്തപുരത്ത് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയും മഞ്ചേശ്വരത്ത് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ജാഥ ഉദ്ഘാടനം ചെയ്യും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP