Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുരക്ഷിത ഡ്രൈവിങ്ങിനായി കേരള പൊലീസിന്റെ കിടിലൻ ഗെയിമിഫിക്കേഷൻ ! ലോക ഗവൺമെന്റ് ഉച്ചകോടിയിൽ കേരള പൊലീസിന് പുരസ്‌കാരം നേടിക്കൊടുത്ത് 'ട്രാഫിക്ക് ഗുരു' ; സംസ്ഥാന പൊലീസിന്റെ സ്മാർട്ട് ഐഡിയ നേട്ടം സ്വന്തമാക്കിയത് ഐക്യരാഷ്ട്രസഭയുടേതടക്കമുള്ള എൻട്രികളെ പിന്തള്ളി

സുരക്ഷിത ഡ്രൈവിങ്ങിനായി കേരള പൊലീസിന്റെ കിടിലൻ ഗെയിമിഫിക്കേഷൻ ! ലോക ഗവൺമെന്റ് ഉച്ചകോടിയിൽ കേരള പൊലീസിന് പുരസ്‌കാരം നേടിക്കൊടുത്ത് 'ട്രാഫിക്ക് ഗുരു' ; സംസ്ഥാന പൊലീസിന്റെ സ്മാർട്ട് ഐഡിയ നേട്ടം സ്വന്തമാക്കിയത് ഐക്യരാഷ്ട്രസഭയുടേതടക്കമുള്ള എൻട്രികളെ പിന്തള്ളി

മറുനാടൻ ഡെസ്‌ക്‌

ദുബായ്: കേരള പൊലീസിന് പഠിപ്പിക്കാനുമറിയും 'കളിപ്പിക്കാനുമറിയാം'. ദുബായിൽ വച്ച് നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ കേരള പൊലീസിന് ലഭിച്ച പുരസ്‌കാരം തന്നെ അതിനുള്ള ഉത്തമ ഉദാഹരണം. മൊബൈൽ ഗെയിം വഴി ആളുകളെ ബോധവത്കരിക്കുന്നതിനായി പൊലീസ് നടത്തിയ പുത്തൻ ഗെമിഫിക്കേഷനാണ് ഇപ്പോൾ ലോകമെങ്ങും ചർച്ച.

ട്രാഫിക്ക് ഗുരു എന്ന പേരിൽ ഇറക്കിയ ഗെയിമാണ് കേരളാ പൊലീസിനെ പുരസ്‌കാരത്തിന് അർഹമാക്കിയത്. പുരസ്‌കാരത്തിനായി ഐക്യരാഷ്ട്ര സഭയിൽ നിന്നടക്കമുള്ള എൻട്രികൾ വന്നിരുന്നു. ഇവയെ അടക്കം പിന്തള്ളിയാണ് സംസ്ഥാന പൊലീസ് പുരസ്‌കാര തിളക്കത്തിലെത്തിയത്.

കേരള പൊലീസിലെ ആംഡ് ബറ്റാലിയൻ ഡി.ഐ.ജി. പി.പ്രകാശ് യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ബിൻ ഖലീഫ അൽ നഹ്യാനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ട്രാഫിക് നിയമങ്ങളും ഡ്രൈവിങ് രീതികളും അനായാസം മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ഈ ത്രീഡി ഗെയിം ആപ്പ്. ഡ്രൈവിങ് മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് ഏറെ പ്രയോജനപ്രദമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP