Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരള പൊലീസ് സൈബർ ഡോം അഞ്ചാമത് അന്താരാഷ്ട്ര ഹാക്കത്തോൺ; രജിസ്ട്രേഷൻ അവസാന തിയതി ഏപ്രിൽ 10 ന്

കേരള പൊലീസ് സൈബർ ഡോം അഞ്ചാമത് അന്താരാഷ്ട്ര ഹാക്കത്തോൺ; രജിസ്ട്രേഷൻ അവസാന തിയതി ഏപ്രിൽ 10 ന്

സ്വന്തം ലേഖകൻ

കേരള പൊലീസ് സൈബർ ഡോം അഞ്ചാമത് അന്താരാഷ്ട്ര ഹാക്കത്തോൺ 2021 ജൂണിൽ സംഘടിപ്പിക്കുന്നു. ഉയർന്നു വരുന്ന സൈബർ ഭീഷണികളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി കേരള പൊലീസിന് നൂതനവും നിർണായകവുമായ പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും, സാങ്കേതിക വിദ്യയിൽ ഉത്സുകരായവർക്ക് ഒത്തു ചേരുന്നതിനുള്ള വേദിയാണ് Hac'KP. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 100 ൽ അധികം ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് 40 ദിവസത്തോളം നീണ്ടുനിന്ന Hac'KP 2020 ഒരു വൻ വിജയമായിരുന്നു. ഇന്നത്തെ പൊലീസ് നേരിടുന്ന പ്രശ്‌നങ്ങൾക്ക് മികച്ച പ്രോഗ്രാമർമാരും ഡിസൈനർമാരുമായി സഹകരിച്ച് നൂതന പരിഹാരമാർഗങ്ങൾ നിർമ്മിക്കുവാൻ Hac'KP 2020 ലൂടെ സാധിച്ചു. സൈബർ ഡോം നേരിടുന്ന പലവിധത്തിലുള്ള പ്രശ്‌ന പ്രസ്താവനകൾക്ക് നൂതനമായ വ്യത്യസ്ത പരിഹാരങ്ങൾ നൽകിയ 11 ടീമുകളിൽ നിന്നും അവസാന മൂല്യനിർണയത്തിനു ശേഷം വിജയിച്ച 3 ടീമുകൾക്ക് യഥാക്രമം 5 ലക്ഷം, 2.5 ലക്ഷം, 1 ലക്ഷം രൂപ പാരിതോഷികം നൽകി.

കോവിഡ് ഭീഷണി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ Hac'KP 2021 ഉം പുതിയ രൂപത്തിൽ ഓൺലൈൻ ആയി നടത്തുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി 'demystifying the dark web' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡാർക്ക് നെറ്റുമായി ബന്ധപ്പെട്ട് ക്രമസമാധാന മേഖലകൾ നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും ഒരൊറ്റ പരിഹാരം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പങ്കെടുക്കുന്നവർക്കുള്ള എല്ലാ നിർദേശങ്ങളും പിന്തുണയും Hac'KP യുടെ വിദഗ്ധ ഉപദേശകർ നൽകും. മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നവർക്കായുള്ള ആകർഷകമായ സമ്മാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് 2021 ഫെബ്രുവരി 15 ന് ഹാക്കത്തോൺ ഔദ്യോഗികമായി ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐ പി എസിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച രജിസ്ട്രേഷൻ ഏപ്രിൽ 10 ന് അവസാനിക്കും.

ഈ ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കുന്നതിനും വിശദവിവരങ്ങൾക്കും സന്ദർശിക്കുക : https://hackp.kerala.gov.in/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP