Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓസ്ട്രേലിയൻ മുന്നേറ്റതാരം ജോർദാൻ മുറെയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

ഓസ്ട്രേലിയൻ മുന്നേറ്റതാരം ജോർദാൻ മുറെയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ഏഴാം സീസണിനായി, 25കാരനായ ഓസ്ട്രേലിയൻ മുന്നേറ്റതാരം ജോർദാൻ മുറെയുമായി കരാർ ഒപ്പിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് ആവേശപൂർവം പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിലെ വോലോൻങ്കോങിൽ ജനിച്ച യുവസ്ട്രൈക്കർ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അവസാന വിദേശതാര സൈനിങാണ്. ലീഗിലെ പുതിയ വിദേശതാര നയത്തിന്റെ ഭാഗമായാണ് ഏഷ്യൻ വംശജനായ താരം ടീമിന്റെ ഭാഗമാവുന്നത്. നാഷണൽ പ്രീമിയർ ലീഗിൽ മത്സരിക്കുന്ന വോലോൻങ്കോങ് വോൾവ്സിൽ ചേരുന്നതിന് മുമ്പ്, ബുള്ളി എഫ്.സിയിലൂടെയാണ് ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ള യുവതാരം തന്റെ കരിയർ തുടങ്ങിയത്. സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും മുമ്പ് ക്ലബ്ബിന്റെ യുവസന്നാഹത്തിന്റെ ഭാഗമായിരുന്നു. ഗോളുകൾക്കായുള്ള കുശാഗ്രദൃഷ്ടിയിലും ഫിനിഷിങ് പാടവവും കൊണ്ട് ശ്രദ്ധേയനായ ജോർദാൻ 2014-15 സീസണിൽ സീനിയർ ടീമിനൊപ്പം ചേരുകയും 38 മത്സരങ്ങളിൽ നിന്ന് പത്തുതവണ വലലക്ഷ്യം കാണുകയും ചെയ്തു. മിന്നും സ്ട്രൈക്കർ പിന്നീട് സിഡ്നിയിലെത്തി എപിഐഎ ലെയ്ഷാർറ്റിൽ ചേർന്നു. ക്ലബിലെ തന്റെ രണ്ട് സീസണുകളിൽ മികവുറ്റ പ്രകടനവുമായി ജൈത്രയാത്ര തുടർന്ന താരം, 64 മത്സരങ്ങളിൽ നിന്ന് 43 ഗോളുകളും 2018ൽ ഗോൾഡൻ ബൂട്ട് നേട്ടവും സ്വന്തമാക്കി.

ഗോളടി മികവിലെ സ്ഥിരത താരത്തെ എ ലീഗിലെത്തിച്ചു, സെൻട്രൽ കോസ്റ്റ് മറൈനേഴ്സാണ് യുവതാരത്തെ ടീമിലെത്തിച്ചത്. എ ലീഗ് ടീമിനൊപ്പം രണ്ടു വർഷം ചെലവഴിച്ചതിന് ശേഷമാണ് ജോർദാൻ മുറെ, ആക്രമണത്തിന് കൂടുതൽ കരുത്ത് നൽകാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കൊപ്പം ചേരുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നിനായി കളിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ അങ്ങേയറ്റം കൃതജ്ഞതയുള്ളവനാണെന്നും എന്നിലുള്ള വിശ്വാസത്തിന് കോച്ച് കിബു, കരോലിസ്, ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എന്നിവരോട് നന്ദി അറിയിക്കുന്നുവെന്നും ജോർദാൻ മുറെ പറഞ്ഞു. പുതിയ സഹതാരങ്ങളെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നതിനോടൊപ്പം മുന്നിലുള്ള വരാനിരിക്കുന്ന കാര്യങ്ങളിലും ഞാൻ ആവേശഭരിതനാണ്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പുതന്നെ, സ്നേഹ സന്ദേശങ്ങളിലൂടെയും പിന്തുണയിലൂടെയും തനിക്ക് ഹൃദ്യമായ വരവേൽപ്പും സ്നേഹവും അനുഭവിപ്പിച്ച എല്ലാ ആരാധകർക്കും നന്ദി പറയാനും ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരെയും ഉടൻ കാണാം- പ്രീസീസൺ പരിശീലനത്തിനായി ഉടൻ ടീമിനൊപ്പം ചേരുന്ന ഓസീസ് താരം പറഞ്ഞു.

ഊർജസ്വലനായ, ഏറെ ആവേശമുണർത്തുന്ന കളിക്കാരനാണ് ജോർദാനെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്‌പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറഞ്ഞു. ആക്രമണത്തിൽ അദ്ദേഹത്തിന് മികച്ച ഗുണമേന്മയുണ്ട്, മുന്നിൽ നിന്ന് സമ്മർദം ചെലുത്തിയും പ്രതിരോധത്തെ സഹായിക്കാൻ പിന്നിൽ പിന്തുടർന്നും ഒരുപാട് ഓട്ടവും നടത്തുന്നു. കളിയോട് അദ്ദേഹം കാണിക്കുന്ന മനോഭാവത്തെ വളരെയധികം വിലമതിക്കുന്നതോടൊപ്പം താരത്തെ ഞങ്ങളുടെ ടീമിനൊപ്പം കാണുന്നതിൽ ഞാൻ വളരെ ആവേശഭരിതനാണ്-കരോലിസ് സ്‌കിൻകിസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP