Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി.കുരിശിനെ അവഹേളിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: വി.കുരിശിനെ അവഹേളിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: കെസിവൈഎം

സ്വന്തം ലേഖകൻ

ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ വി.കുരിശിനെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിച്ച നടപടി അപലപനീയമാണെന്ന് കെ സി വൈ എം സംസ്ഥാന സമിതി ആറിയിച്ചു. പൂഞ്ഞാറിലും, കക്കാടംപൊയിൽ കുരിശുമലയിലും കുരിശിനെ അപമാനിക്കുന്ന തരത്തിൽ ഒരുപറ്റം സാമൂഹികവിരുദ്ധർ ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് തെറ്റായ സന്ദേശമാണ് പൊതു സമൂഹത്തിന് നൽകുന്നതെന്ന് കെസിവൈഎം വിലയിരുത്തി. ക്രൈസ്തവ വിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അറിയിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, വൈസ് പ്രസിഡന്റ്മാരായ ലിമിന ജോർജ്ജ്, ജെയ്‌സൺ ചക്കേടത്ത്, സെക്രട്ടറിമാരയ അനൂപ് പുന്നപ്പുഴ, ഡെനിയ സിസി ജയൻ, സിബിൻ സാമുവൽ, അബിനി പോൾ , അസി.ഡയറക്ടർ സി. റോസ്‌മെറിൻ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP