Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ ഡിഎസ്‌സി ക്വാട്ടേഴ്സിൽ നാല് വയസ്സുകാരി ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ജവാന്റെ ഭാര്യയെ അറസ്റ്റിൽ; പൊലീസ് നടപടി കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റത് മാതാവ് മർദ്ദിച്ചപ്പോഴെന്ന് വ്യക്തമായതോടെ

കണ്ണൂർ ഡിഎസ്‌സി ക്വാട്ടേഴ്സിൽ നാല് വയസ്സുകാരി ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ജവാന്റെ ഭാര്യയെ അറസ്റ്റിൽ; പൊലീസ് നടപടി കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റത് മാതാവ് മർദ്ദിച്ചപ്പോഴെന്ന് വ്യക്തമായതോടെ

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ ഡി.എസ്. സി. ക്വാട്ടേഴ്സിൽ നാല് വയസ്സുകാരി ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ജവാന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനൊന്ന് മാസം മുമ്പ് ദുരൂഹ സാഹചര്യത്തിലാണ് ക്വാട്ടേഴ്സിൽ വെച്ച് പെൺകുട്ടിക്ക് പരിക്കേറ്റ സംഭവമുണ്ടായത്. കോട്ടയം സ്വദേശിനി അഹല്യ പ്രജോഷിനെ(26) യാണ് കണ്ണൂർ സിറ്റി സിഐ. പ്രദീപൻ കണ്ണിപ്പൊയിൽ അറസ്റ്റ് ചെയ്തത്. കുട്ടിക്ക് വീഴ്ചയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റതാണെന്ന് പറഞ്ഞാണ് ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നത്. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അടുത്ത കാലം വരേയും കുട്ടി അബോധാവസ്ഥയിലായിരുന്നു.

മാസങ്ങൾ നീണ്ട ചികിത്സക്ക് ശേഷം ബോധം തിരിച്ച് കിട്ടിയെങ്കിലും കുഞ്ഞിന്റെ ആരോഗ്യ നിലയിൽ വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ല. സ്വാഭാവികമായ വിഴ്ചയിൽ ഇത്തരം പരിക്കുകൾ ഉണ്ടാവില്ലെന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ രേഖപ്പെടുത്തിയിരുന്നു. പൊലീസ് അന്ന് കേസെടുത്തിരുന്നെങ്കിലും അഹല്യ കുഞ്ഞിനെ അടിച്ചു വീഴ്‌ത്തിയതാണെന്ന് ഇപ്പോഴാണ് വ്യക്തമായത്. പത്തനംതിട്ട സ്വദേശിനിയായ കുട്ടിയുടെ അമ്മ അഹല്യയുടെ ബന്ധുവാണ്.

അവർ ഭർത്താവുമായി വേറിട്ട് താമസിക്കുകയായിരുന്നു. അഹല്യക്ക് മക്കളില്ലാത്തതിനാൽ കുട്ടിയെ താൻ വളർത്തിക്കൊള്ളാമെന്ന് പറഞ്ഞ് കണ്ണൂരിലെ ഡി.എസ്. സി. ക്വാട്ടേഴ്സിലേക്ക് കുട്ടിയെ കൊണ്ടു വരികയായിരുന്നു. കുട്ടിയുടെ സ്വഭാവം നന്നാക്കാൻ അടിച്ചപ്പോൾ നിലത്ത് വീണ് പരിക്കേറ്റതാണെന്നാണ് അഹല്യ പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP