Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവയൊക്കെ വസ്തുത വിരുദ്ധം; തന്റെ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയെന്ന് കനി കുസൃതി

അവയൊക്കെ വസ്തുത വിരുദ്ധം; തന്റെ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയെന്ന് കനി കുസൃതി

സ്വന്തം ലേഖകൻ

കൊച്ചി: തന്റെ പേരിൽ സൈബർ ഇടത്തിൽ വ്യാജവാർത്ത പ്രചിരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് ഇക്കുറി മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടിയ കനി കുസൃതി. വ്യാജ പ്രചരണങ്ങൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. താൻ സംവരണത്തെ എതിർക്കുന്നുവെന്നും മറിച്ച് സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നുവെന്ന തരത്തിലുള്ള തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. സുഹൃത്തുക്കൾ ശ്രദ്ധയിൽ പെടുത്തിയിയപ്പോഴാണ് ഇക്കാര്യത്തെ കുറിച്ച് അറിയുന്നത് എന്ന് കനി വ്യക്തമാക്കി.

കനി കുസൃതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

സംവരണത്തെ എതിർത്തും സാമ്പത്തിക അടിസ്ഥാനത്തിൽ ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ ഞാൻ അനുകൂലിക്കുകയും ചെയ്യുന്നു എന്ന തരത്തിൽ ഒരു വ്യാജ സ്റ്റേറ്റ്മെന്റ് എന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി സുഹ്യത്തുകൾ ശ്രദ്ധയിൽപ്പെടുത്തി. ആ വ്യാജ സ്റ്റേറ്റ്മെന്റിൽ എന്റെ വിദ്യാഭ്യാസം സംബന്ധിച്ച് എഴുതിയിരിക്കുന്നതെല്ലാം തന്നെ വസ്തുതാ വിരുദ്ധമാണ്. എന്റെ നിലപാടുകൾക്ക് വിരുദ്ധമായി എന്റെ പേരിൽ ഇത്തരം പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി കൈക്കൊള്ളുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP