Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2021 ഇൻഫാം കാർഷിക നവോത്ഥാന വർഷം; കർഷകപ്രക്ഷോഭങ്ങൾക്ക് ഐക്യദാർഡ്യം

2021 ഇൻഫാം കാർഷിക നവോത്ഥാന വർഷം; കർഷകപ്രക്ഷോഭങ്ങൾക്ക് ഐക്യദാർഡ്യം

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്തുടനീളം ഇൻഫാം കർഷകദിനം ആചരിച്ചു. കർഷകദിനാചരണത്തിന്റെ ഭാഗമായി കൊച്ചി കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ ചേർന്ന ഇൻഫാം സംസ്ഥാന നേതൃസമ്മേളനം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വിവിധ കർഷകപ്രസ്ഥാനങ്ങളുടെ കൂട്ടായ്മ ശക്തമാക്കണമെന്നും കാർഷികപ്രശ്നങ്ങളിൽ ഒറ്റക്കെട്ടായ മുന്നേറ്റം അടിയന്തരമായി വേണമെന്നും മാർ ആലഞ്ചേരി സൂചിപ്പിച്ചു. 2021 ഇൻഫാം കാർഷിക നവോത്ഥാന വർഷമായി മാർ ആലഞ്ചേരി പ്രഖ്യാപിച്ചു.

ഇൻഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പിള്ളിൽ സ്വാഗതവും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി ആശംസയും നേർന്നു. കർഷകർ നേരിടുന്ന പ്രശ്നങ്ങളിൽ ഇൻഫാം നിലപാടു സംബന്ധിച്ച് ദേശീയ സെക്രട്ടറി ജനറൽ ഷെവ.വി സി.സെബാസ്റ്റ്യൻ വിഷയാവതരണവും ഇൻഫാം ദേശീയ ട്രഷറർ ജോയി തെങ്ങുംകുടി അനുസ്മരണ പ്രഭാഷണവും നടത്തി. ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, വൈസ് ചെയർമാൻ കെ. മൈതീൻ ഹാജി, സെക്രട്ടറിമാരായ ഫാ.ജോർജ് പൊട്ടയ്ക്കൽ, സംസ്ഥാന സെക്രട്ടറി സണ്ണി അഗസ്റ്റിൻ, ജില്ല പ്രസിഡന്റുമാരായ കെ.എസ്.മാത്യു, പി.എസ്.മൈക്കിൾ, ജോയി പള്ളിവാതുക്കൽ, സംസ്ഥാന ഡയറക്ടർ ഫാ.ജിൻസ് കിഴക്കേൽ, ഫാ.ജോസ് തറപ്പേൽ, ജോസ് കൊളത്തു വയലിൽ, റോയി വള്ളമറ്റം, ജോസ് പോൾ, ഫാ.മാനുവൽ, സുനിൽ ചാലക്കുടി, ഷാബോച്ചൻ മുളങ്ങാശേരി, ജോസ് പതിക്കൽ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

കേന്ദ്ര ഗവൺമെന്റിന്റ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും പരിസ്ഥിതി ലോല പട്ടയ വിഷയങ്ങളിൽ കർഷകരെ സംരക്ഷിക്കണമെന്നും കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്ന വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഫാ.റോബിൻ പടിഞ്ഞാറേക്കൂറ്റ്, ജന്നറ്റ് മാത്യു എന്നിവർ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് തോമസ് യോഗത്തിന് നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP