Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാഭ്യാസ അവകാശ നിൽപ്പു സമരത്തിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ഐക്യദാർഢ്യം

സ്വന്തം ലേഖകൻ

തിരു: ആദിവാസി-ദലിത് വിദ്യാർത്ഥികളോടുള്ള വംശീയ ജാതീയ വിവേചനങ്ങൾ അവസാനിപ്പിക്കുക, വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായി ഒക്ടോബർ 23ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആദിവാസി ഗോത്രമഹാസഭ സംഘടിപ്പിച്ച നിൽപ്പു സമരത്തിന് ഫ്രറ്റേണിറ്റി തിരുവനന്തപുരം ജില്ലയുടെ ഐക്യദാർഢ്യം .

ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റംഗം ആദിൽ അബ്ദുൽ റഹീം അഭിസംബോധന ചെയ്ത് സംസാരിച്ചു. കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സവർണ പ്രീണന സംവരണമാണ് കേരള സർക്കാർ അതേപടി നടപ്പിലാക്കുന്നത്. അനർഹസംവരണം അർഹരായ വിദ്യാർത്ഥികളുടെ ഭാവിയാണ് നശിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി -ദലിത് - പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് ഫ്രറ്റേണിറ്റിയുടെ ഐക്യദാർഢ്യവും, പിന്തുണയും പ്രഖ്യാപിച്ചു.

ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് നൗഫ ഹാബി, ജനറൽ സെക്രട്ടറി നബീൽ നാസർ, സെക്രട്ടറിമാരായ ഫായിസ് ശ്രീകാര്യം, ഇമാദ് വക്കം എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP