Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ ശബ്ദമാണ് എന്റെ വോട്ട് 'വിമർശന ശരങ്ങളുയർത്തി തെരുവു നാടകം

എന്റെ ശബ്ദമാണ് എന്റെ വോട്ട് 'വിമർശന ശരങ്ങളുയർത്തി തെരുവു നാടകം

തൃശ്ശൂർ: ഭാരതത്തിന്റെയും കേരളത്തിന്റെയും സാംസ്‌കാരിക-രാഷ്ട്രീയ വിഷയങ്ങൾ കലാജാഥയിലൂടെ അവതരിപ്പിച്ച് വിദ്യാർത്ഥിസംഘം. എന്റെ ശബ്ദമാണ് എന്റെ വോട്ട് എന്ന സന്ദേശമുയർത്തിയുള്ള കലാജാഥ എബിവിപിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ കലാമഞ്ചാണ് സംഘടിപ്പിച്ചത്. കുറിക്ക് കൊള്ളുന്ന അവതരണ രീതിയുമായാണ് സംഘം ഇടത് വലത് മുന്നണികളുടെ കാപട്യത്തെ തുറന്ന് കാണിക്കുന്നത്.

കാസർകോട് മുതൽ തിരുവനന്തപുരം വരെ നാടക സംഘം യാത്ര ചെയ്യുന്നതിന്റെ ഭാഗമായി 11,12 തിയ്യതികളിൽ തൃശ്ശൂർ ജില്ലയിൽ പര്യടനം നടത്തി. നാടകത്തിന്റെ സംവിധാനവും തിരക്കഥയും രാജേഷ് മനത്തറയാണ്. ശബ്ദാവിഷ്‌ക്കാരം സജികമലമാണ് നിർവഹിച്ചിരിക്കുന്നത്.

രാഷ്ട്രീയ കലാമഞ്ച് കൺവീനർ പി എസ് ശ്രീഹരി,സഹവിദ്യാർത്ഥിനി പ്രമുഖ് എസ് ശരണ്യ,സംസ്ഥാന സമിതി അംഗം എസ് ശരത്,എം എസ് അമൽ,ജി ആകാശ്,എം എസ് മഞ്ജുനാഥ്,നിഥിൻ ജഗദീഷ് ചന്ദ്രൻ,കെ പി രഗനേഷ്,കെ എം ലാൽ,ജി കെ അഭിരാം എന്നിവരാണ് നാടകാവതരണത്തിലുള്ളത്.എബിവിപി സംസ്ഥാന സെക്രട്ടറി വി മനുപ്രസാദ്,കെ ഷിജിൻ,ടി വി അഭിലാഷ് എന്നിവരാണ് യാത്രാ സംഘത്തെ നയിക്കുന്നത്.

തൃശ്ശൂരിലെ ശക്തൻ സ്റ്റാന്റ്, വടക്കുനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട, ചേറ്റുവ, കഞ്ഞാണി, ഇരിഞ്ഞാലക്കുട, ചാലക്കുടി എന്നിവിടങ്ങളിൽ സംഘം നാടകം അവതരിപ്പിച്ചു, സ്വീകരണങ്ങൾ ഏറ്റുവാങ്ങി.

എ.ബി.വി.പി. സംസ്ഥാന അദ്ധ്യക്ഷൻ പ്രിന്റുമഹാദേവ് മാസ്റ്റർ, ജില്ലാ പ്രസിഡന്റ് വി.യു ശ്രീകാന്ത്, ജില്ലാ സെക്രട്ടറി ശ്രീഹരി, ലക്ഷ്മി പ്രീയ, ദീപക് എസ് ,അനന്ദു പി.എസ്, സൂരജ്, അർജുൻ, നന്ദു, അക്ഷയ് എന്നിവർ ജില്ലയിലെ വിവിധ സ്ഥികരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റനെ സ്വീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP