Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ അതിരൂക്ഷമായ കോവിഡ് വ്യാപനം; ആശങ്കപ്പെടേണ്ട സാഹചര്യം; നിയന്ത്രണം കൂടുതൽ കർശനമാക്കണമെന്ന് ഐഎംഎ

കേരളത്തിൽ അതിരൂക്ഷമായ കോവിഡ് വ്യാപനം; ആശങ്കപ്പെടേണ്ട സാഹചര്യം; നിയന്ത്രണം കൂടുതൽ കർശനമാക്കണമെന്ന് ഐഎംഎ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അതിരൂക്ഷമായ കോവിഡ് വ്യാപനമാണ് സംസ്ഥാനത്ത് സംഭവിക്കുന്നതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ്. വളരെ ഗുരതരാവസ്ഥയിലാണ് നാം നിൽക്കുന്നത്. അതിഗുരുതരമായ വ്യാപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എല്ലാവരും വളരെ ശ്രദ്ധിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

ആൾക്കൂട്ടമുണ്ടാകുന്നതിൽ വലിയ ശ്രദ്ധവേണം. ജീവനാണ് പരമപ്രധാനം. അച്ചടക്കത്തിനുള്ള സമയമാണിപ്പോൾ. സർക്കാരും ജനങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ലോക്ക്ഡൗണിലേക്ക് കടക്കാതിരിക്കണമെങ്കിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണം. ആൾകൂട്ടം ഒഴിവാക്കാൻ എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിക്കണമെന്നും ഐഎംഎ പ്രസിഡന്റ് ആവശ്യപ്പെട്ടു.

സർക്കാർ ആശുപത്രികളെല്ലാം നിറഞ്ഞിട്ടുണ്ട്. ചികിത്സ വരും ദിവസങ്ങൾ സങ്കീർണ്ണമാകുമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐഎംഎയുടെ പ്രതികരണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP