Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുഃഖവെള്ളി പൊതുഅവധി; കോടതിവിധി ഭരണഘടനയുടെ അന്തസ്സുയർത്തുന്നു:ഷെവലിയർ വി സി.സെബാസ്റ്റ്യൻ

ദുഃഖവെള്ളി പൊതുഅവധി; കോടതിവിധി ഭരണഘടനയുടെ അന്തസ്സുയർത്തുന്നു:ഷെവലിയർ വി സി.സെബാസ്റ്റ്യൻ

കൊച്ചി: ലോകമെമ്പാടും ക്രൈസ്തവസമൂഹം പുണ്യദിനമായി ആചരിക്കുന്ന ദുഃഖവെള്ളി പ്രവൃത്തിദിനമായി ഉത്തരവിറക്കിയ കേന്ദ്രഭരണപ്രദേശ അഡ്‌മിനിസ്‌ട്രേറ്ററുടെ ഉത്തരവ് റദ്ദ് ചെയ്തുകൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി ഇന്ത്യൻ ഭരണഘടനയുടെയും നീതിന്യായ സംവിധാനങ്ങളുടെയും അന്തസ്സുയർത്തുന്നുവെന്ന് സിബിസിഐലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

രാജ്യത്തെ 17 പൊതുഅവധികളിൽപ്പെടുന്ന ദുഃഖവെള്ളി കേന്ദ്രഭരണപ്രദേശങ്ങളായദാദ്രാ നഗർഹവേലിയിലും, ദാമൻ ദിയൂവിലും റദ്ദാക്കിയ അഡ്‌മിനിസ്‌ട്രേറ്റർനടപടിയെയാണ് ബോംബെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. അഡ്‌മിനിസ്‌ട്രേറ്റർ നടപടിക്കെതിരെ സിബിസിഐ ലെയ്റ്റി കൗൺസിലും രംഗത്തുവന്നിരുന്നു.ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദരായോഗ്, ജസ്റ്റിസ് എൻ.എം.ജംദാർ എന്നിവരുൾപ്പെടുന്ന ബഞ്ച് കേസ് ഏപ്രിൽ 11ന് പരിഗണനയ്‌ക്കെടുത്തു. അവധി റദ്ദ്‌ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് കോടതി ആരാഞ്ഞപ്പോൾ ക്രൈസ്തവർ ന്യൂനപക്ഷമായതുകൊണ്ട് അവധിറദ്ദ്‌ചെയ്തതിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാവില്ലെന്നുള്ള അഡ്‌മിനിസ്‌ട്രേറ്ററുടെവാദത്തിനെതിരെ ദുഃഖവെള്ളിയാഴ്ച പൊതുഅവധിയിൽ നിന്ന് ഒഴിവാക്കുന്നത്‌നിലവിലുള്ള സർക്കാർ ഉത്തരവിനും രാജ്യത്തിന്റെ ഭരണഘടന പ്രഘോഷിക്കുന്ന മതേതരത്വനിലപാടിനും വിരുദ്ധമാണെന്ന് കത്തോലിക്കാസഭ കോടതിയെ ബോധിപ്പിച്ചു.

ഏപ്രിൽ 15ന് നടന്ന തുടർവാദത്തിൽ അവധി റദ്ദാക്കുന്നതിന്റെ കാരണങ്ങൾ രേഖാമൂലംവ്യക്തമാക്കി കോടതിയെ ബോധിപ്പിക്കുന്നതിൽ അഡ്‌മിനിസ്‌ട്രേറ്റർ പരാജയപ്പെട്ടു.തുടർന്ന് ദുഃഖവെള്ളി അവധിദിനമായി പ്രഖ്യാപിക്കുവാൻ കോടതി ഉത്തരവിട്ടു.അഡ്‌മിനിസ്‌ട്രേറ്റർ നടപടിക്കെതിരെ സിബിസിഐയോടൊപ്പം കോടതിെസമീപിച്ച അന്തോണി ഫ്രാൻസീസ്‌കോയെയും ഗോവ അതിരൂപത അലയൻസ് ഡിഫന്റിങ്ഫ്രീഡം തുടങ്ങി ക്രൈസ്തവ അവകാശസംരക്ഷണത്തിനും നിയമപോരാട്ടത്തിനുംനേതൃത്വം കൊടുത്തവരെയും സിബിസിഐ ലെയ്റ്റി കൗൺസിൽ അഭിനന്ദിച്ചു. വിവാദങ്ങളും വിരുദ്ധനിലപാടുകളും സൃഷ്ടിച്ച് ക്രൈസ്തവസമൂഹത്തെ കോടതി വ്യവഹാരങ്ങളി
ലേയ്ക്ക് വലിച്ചിഴയ്ക്കുന്ന ഭരണനേതൃത്വങ്ങളുടെ നടപടികൾക്ക് അറുതിയുണ്ടാകണമെന്നും ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ വിശ്വാസ ആചാരാനുഷ്ഠാനങ്ങൾക്കുനേരെ രാജ്യത്തുടനീളം നിരന്തരം വെല്ലുവിളിയുയരുന്നത് ഗൗരവമായി കണ്ട് സംഘടിതപ്രവർത്തനങ്ങൾക്ക് വിവിധ ക്രൈസ്തവവിഭാഗങ്ങൾ വിഘടിച്ചുനിൽക്കാതെ ഐക്യപ്പെട്ട് മുന്നോട്ടുവരണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP