Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യാത്രാക്ലേശം പരിഹരിക്കാൻ ഗ്രാമങ്ങളിലൂടെ കോട്ടയത്തിന് ബസ് സർവ്വീസ്

യാത്രാക്ലേശം പരിഹരിക്കാൻ ഗ്രാമങ്ങളിലൂടെ കോട്ടയത്തിന് ബസ് സർവ്വീസ്

സ്വന്തം ലേഖകൻ

പാലാ: യാത്രാക്ലേശം പരിഹരിക്കാൻ എം എൽ എ ഇടപെട്ട് കെ എസ് ആർ ടി സി ബസ് അനുവദിച്ചു. ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നുമാണ് സർവ്വീസ്. രാവലെ 7.45 നു ആരംഭിക്കുന്ന സർവ്വീസ് തിടനാട് - ചാത്തൻകുളം - വിളക്കുമാടം - പൈക - കൊച്ചുകൊട്ടാരം - കൊഴുവനാൽ - മെഡിസിറ്റി - ചേർപ്പുങ്കൽ -കിടങ്ങൂർ - ഏറ്റുമാനൂർ വഴി കോട്ടയത്തിനാണ് സർവ്വീസ്. തുടർന്ന് വൈകിട്ട് 5.20 നു പാലായിൽ നിന്നും ചേർപ്പുങ്കൽ - മെഡിസിറ്റി - കൊഴുവനാൽ - കൊച്ചു കൊട്ടാരം - പൈക - വിളക്കുമാടം - ചാത്തൻകുളം - തിടനാട് വഴി ഈരാറ്റുപേട്ടയ്ക്കും സർവ്വീസ് നടത്തും. ഞായറാഴ്ചകളിൽ സർവ്വീസ്ഉണ്ടായിരിക്കുകയില്ലെന്ന് അധികൃതർ അറിയിച്ചു.

പുതിയ സർവ്വീസ് മാണി സി കാപ്പൻ എം എൽ എ ഫ്‌ളാഗ് ഓഫ് ചെയ്തു. മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഈ സർവ്വീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP