Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിഎഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി; അവസാന തീയതി മാർച്ച് 20

ബിഎഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി; അവസാന തീയതി മാർച്ച് 20

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 2021-ലെ ബിഎഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). ഏപ്രിൽ 11-ന് നടത്തുന്ന പ്രവേശന പരീക്ഷ വഴിയാകും തിരഞ്ഞെടുപ്പ്. onlineadmission.ignou.ac.in/admission എന്ന വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. യോഗ്യത: സയൻസ്/സോഷ്യൽ സയൻസ്/കോമേഴ്സ്/ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ബാച്ചിലർ/ മാസ്റ്റർ ബിരുദത്തിന് 50 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.

55 ശതമാനം മാർക്കിൽ കുറയാത്ത എൻജിനീയറിങ് ബിരുദധാരികൾക്കും അപേക്ഷിക്കാം. ഇവർ എലിമെന്ററി എജ്യുക്കേഷനിലെ ട്രെയിൻഡ് ഇൻ സർവീസ് ടീച്ചറോ എൻസിടിഇ അംഗീകാരമുള്ള ടീച്ചേഴ്സ് എജ്യുക്കേഷൻ കഴിഞ്ഞവരോ ആയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് യോഗ്യതാ മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ട്..

അപേക്ഷിക്കേണ്ട വിധം, പഠന കേന്ദ്രങ്ങൾ തുടങ്ങിയ വിവരങ്ങളറിയാൻ http://www.ignou.ac.in/ സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി- മാർച്ച് 20. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ (എൻസിടിഇ) അംഗീകാരമുള്ളതാണ് ഇഗ്നോ നൽകുന്ന ബിഎഡ് കോഴ്സുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP