Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹുജൻ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വ്യാപകമായി നിൽപ്പ് സമരം നടത്തി

സ്വന്തം ലേഖകൻ

ആദിവാസി - ദലിത് - പിന്നോക്ക - മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികളോടുള്ള വംശീയ വിവേചനത്തിന് എതിരെ ബഹുജൻ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വ്യാപകമായി നിൽപ്പ് സമരം നടത്തി. സംസ്ഥാന പ്രസിഡന്റ് അഖിൽജിത്ത് കല്ലറ നിൽപ്പ് സമരം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു.

മലബാർ മേഖലയിൽ കോഴിക്കോട് നടന്ന സമരം സംസ്ഥാന ജനറൽ സെക്രട്ടറി ജോബിഷ് ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. വയനാട്ടിൽ നടന്ന പരിപാടിക്ക് സംസ്ഥാന ട്രഷറർ അരുൺദേവ് കൽപ്പറ്റ നേതൃത്വം നൽകി.

വിദ്യാഭ്യാസം ജന്മാവകാശമാണ് എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് ആദി ശക്തി സമ്മർ സ്‌കൂൾ സെപ്റ്റംബർ 28 മുതൽ നടത്തി വരുന്നിരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബഹുജൻ യൂത്ത് മൂവ്‌മെന്റ് നിൽപ്പ് സമരം നടത്തിയത്. വയനാട്ടിൽ 2442 ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികൾ ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയതിൽ 2009 കുട്ടികൾ വിജയിച്ചെങ്കിലും പ്ലസ് ടു പ്രവേശനത്തിന് 529 സീറ്റുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. പരിമിതമായ സീറ്റിൽ പ്രവേശനം ലഭിക്കാതെ വരുന്ന വിദ്യാർത്ഥികൾ പഠനം പാതി വഴിയിൽ ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ്. പ്രൈമറി വിദ്യാഭാസം മുതൽ ഉന്നത വിദ്യാഭ്യാസ മേഖല വരെ നിലനിൽക്കുന്ന വംശീയ വിവേചനകൾക്കെതിരെ ആണ് നിൽപ്പ് സമരം നടത്തിയതെന്ന് സംഘാടകർ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയി ആയിരത്തിലധികം പ്രവർത്തകർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP