Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്ഷേത്രത്തിലെ ആന ചരിഞ്ഞപ്പോൾ ദഹിപ്പിച്ചശേഷം അതിന്റെ അസ്ഥികളും ചങ്ങലയും മറ്റും അന്നെടുത്ത് നിലവറയിൽ സൂക്ഷിച്ചുവെന്ന് വിലയിരുത്തൽ; കണ്ടെത്തിയത് ആനയുടെ പല്ലും തുടയെല്ലും വാരിയെല്ലും പൂട്ടാനുപയോഗിച്ചിരുന്ന ചങ്ങലയും; ആയാംകുടി മഹാദേവക്ഷേത്രത്തിന്റെ നിലവറയിൽ ഉണ്ടായിരുന്നത് പതിറ്റാണ്ടുകളുടെ രഹസ്യം  

ക്ഷേത്രത്തിലെ ആന ചരിഞ്ഞപ്പോൾ ദഹിപ്പിച്ചശേഷം അതിന്റെ അസ്ഥികളും ചങ്ങലയും മറ്റും അന്നെടുത്ത് നിലവറയിൽ സൂക്ഷിച്ചുവെന്ന് വിലയിരുത്തൽ; കണ്ടെത്തിയത് ആനയുടെ പല്ലും തുടയെല്ലും വാരിയെല്ലും പൂട്ടാനുപയോഗിച്ചിരുന്ന ചങ്ങലയും; ആയാംകുടി മഹാദേവക്ഷേത്രത്തിന്റെ നിലവറയിൽ ഉണ്ടായിരുന്നത് പതിറ്റാണ്ടുകളുടെ രഹസ്യം   

സ്വന്തം ലേഖകൻ

 

കടുത്തുരുത്തി: ആയാംകുടി മഹാദേവക്ഷേത്രത്തിന്റെ നിലവറയിൽ ഉണ്ടായിരുന്നത് പതിറ്റാണ്ടുകളുടെ രഹസ്യം. ക്ഷേത്ര നിലവറയിൽനിന്ന് ആനയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. നിലവറയിൽനിന്ന് ആനയുടെ അവശിഷ്ടങ്ങൾ ലഭിച്ച വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചതായി ആയാംകുടി മഹാദേവക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ആയാംകുടി വാസുദേവൻ നമ്പൂതിരി പറഞ്ഞു.

ആനയുടെ പല്ല്, തുടയെല്ല്, വാരിയെല്ല്, പൂട്ടാനുപയോഗിച്ചിരുന്ന ചങ്ങല എന്നിവയാണ് ലഭിച്ചതിൽ പ്രധാനം. ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തുള്ള മാളികപ്പുരയോടുചേർന്ന അറയും പുരയും ഞായറാഴ്ച വൃത്തിയാക്കുന്നതിനിടെയാണ്, യാതൊരു കേടുപാടും കൂടാതെ ഭരണികൾ ഉൾപ്പെടെയുള്ളവ ലഭിച്ചത്.

ക്ഷേത്രത്തിലെ ആന ചരിഞ്ഞപ്പോൾ ദഹിപ്പിച്ചശേഷം അതിന്റെ അസ്ഥികളും ചങ്ങലയുംമറ്റും അന്നെടുത്ത് നിലവറയിൽ സൂക്ഷിച്ചതാകാമെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു. ക്ഷേത്രനിലവറ വർഷങ്ങളായി തുറന്നിട്ടില്ല. ഏക്കർകണക്കിന് കൃഷിഭൂമിയും കരപ്പുരയിടവും ആയാംകുടി ദേവസ്വത്തിനുണ്ടായിരുന്നു. കർഷകർ സമർപ്പിക്കുന്ന 12,000 പറ നെല്ല് ഇവിടത്തെ നിലവറയിൽ സൂക്ഷിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP