Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മിലിട്ടറി ഫാം മാനേജരും ഭാര്യയും തീറാധാരങ്ങൾ രജിസ്റ്റർ ചെയ്തതായി സിബിഐ കോടതിയിൽ മൊഴി; കേസിലെ നിർണായക മൊഴി നൽകിയത് നാല് സബ് രജിസ്ട്രാർമാർ; ആധാരങ്ങളും രേഖകളും തെളിവായി സ്വീകരിച്ച് കോടതി; ഒരു കോടിയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസ് വിചാരണ തുടരുന്നു

മിലിട്ടറി ഫാം മാനേജരും ഭാര്യയും തീറാധാരങ്ങൾ രജിസ്റ്റർ ചെയ്തതായി സിബിഐ കോടതിയിൽ മൊഴി; കേസിലെ നിർണായക മൊഴി നൽകിയത് നാല് സബ് രജിസ്ട്രാർമാർ; ആധാരങ്ങളും രേഖകളും തെളിവായി സ്വീകരിച്ച് കോടതി; ഒരു കോടിയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസ് വിചാരണ തുടരുന്നു

പി നാഗരാജ്‌

തിരുവനന്തപുരം: ഒരു കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസിൽ മിലിട്ടറി ഫാം മാനേജർക്കും ഭാര്യക്കുമെതിരെ നടക്കുന്ന വിചാരണയിൽ പ്രതികൾ തങ്ങളുടെ ഓഫീസിൽ വിലയാധാരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി നാല് സബ്ബ് രജിസ്ട്രാർമാർ തിരുവനന്തപുരം സിബിഐ കോടതിയിൽ സാക്ഷി മൊഴി നൽകി.

ആധാരങ്ങളും മറ്റു രേഖകളും ഒന്നു മുതൽ ഇരുപത്തിയൊന്ന് വരെയുള്ള നമ്പരായി അക്കമിട്ട് പ്രോസിക്യൂഷൻ ഭാഗത്തിന്റെ തെളിവായി കോടതി സ്വീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ സബ്ബ് രജിസ്ട്രാർമാരായ കെ.ജി. കനകലത, എൻ. നീലകണ്ഠശർമ്മ, എം. ബേബി, പി. രവികുമാർ എന്നിവരാണ് സിബിഐ സാക്ഷികളായി പ്രതികൾക്കെതിരെ മൊഴി നൽകിയത്.

സെക്കന്തരാബാദ് മിലിട്ടറി ഫാം മാനേജർ ആയിരുന്ന തിരുവനന്തപുരം വള്ളക്കടവ് കൃഷ്ണ ഭവനിലെ എൻ.കെ.കെ എന്നറിയപ്പെടുന്ന എൻ.കൃഷ്ണൻകുട്ടി നായർ, ഭാര്യയും വീട്ടമ്മയുമായ ബീന നായർ എന്നിവരാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിചാരണ നേരിടുന്ന പ്രതികൾ. കുറ്റകൃത്യത്തിനായി ഭർത്താവിനെ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് ഭാര്യക്കെതിരെ പ്രേരണാക്കുറ്റമാണ് സി ബി ഐ ചുമത്തിയിട്ടുള്ളത്.

2002- 05 കാലയളവിലാണ് കേസിനാസ്പദമായ സ്വത്ത് സമ്പാദനം നടന്നെത്. ഈ കാലയളവിൽ ഒന്നാം പ്രതി ഉറവിടം വ്യക്തമാക്കാനാവാത്ത 90,72,174 രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നാണ് സി ബി ഐ കേസ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിയുടെ ഓഫീസിലും ഔദ്യോഗിക വസതികളിലും തിരുവനന്തപുരത്തെ വീട്ടിലും ബാങ്ക് ലോക്കറിലും ഒരേ സമയം നടത്തിയ റെയ്ഡിലാണ് രേഖകൾ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്. 2006 ഫെബ്രുവരി 27നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.

2007 ഓഗസ്റ്റ് 31നാണ് സിബിഐ ഡിവൈഎസ്‌പി: എം.ഷാജഹാൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 13 (1) (C) (അനധികൃത സ്വത്ത് സമ്പാദനം), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 109 (കുറ്റകൃത്യത്തിന് പ്രേരണ നൽകൽ) എന്നീ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP