Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണക്കടത്തിലെ കസ്റ്റംസ് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം; 60 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യം അനുവദിക്കുന്നതായി കോടതി; എൻഐഎ കേസ് നിലനിൽക്കുന്നതിനായിൽ പുറത്തിറങ്ങാൻ സാധിക്കില്ല; കേസിലെ 17 പ്രതികളിൽ പത്ത് പ്രതികൾക്കും ഇതിനോടകം ജാമ്യം ലഭിച്ചു; എൻഐഎ കേസിൽ ജാമ്യം ലഭിച്ചാൽ സ്വപ്‌നക്ക് പുറത്തിറങ്ങാൻ അവസരമൊരുങ്ങും

സ്വർണക്കടത്തിലെ കസ്റ്റംസ് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം; 60 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യം അനുവദിക്കുന്നതായി കോടതി; എൻഐഎ കേസ് നിലനിൽക്കുന്നതിനായിൽ പുറത്തിറങ്ങാൻ സാധിക്കില്ല; കേസിലെ 17 പ്രതികളിൽ പത്ത് പ്രതികൾക്കും ഇതിനോടകം ജാമ്യം ലഭിച്ചു; എൻഐഎ കേസിൽ ജാമ്യം ലഭിച്ചാൽ സ്വപ്‌നക്ക് പുറത്തിറങ്ങാൻ അവസരമൊരുങ്ങും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സ്വർണ്ണക്കടത്തു കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം. കസ്റ്റംസ് എടുത്ത കേസിലാണ് ജാമ്യം അനുവദിച്ചത്. 60 ദിവസം പിന്നിട്ടതിനാൽ സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. എൻഐഎ കേസ് നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങാനാവില്ല. സ്വർണക്കടത്തിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്തത് കസ്റ്റംസ് ആയിരുന്നു. നേരത്തെ രണ്ട് തവണ സ്വപ്ന ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു. 17 പ്രതികളിൽ ഇതുവരെ പത്ത് പ്രതികൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്്.നിലവിൽ കാക്കനാട് ജയിലിലാണ് സ്വപ്നയുള്ളത്.

നേരത്തെ രണ്ട് തവണ ജാമ്യപേക്ഷ നൽകിയിരുന്നെങ്കിലും തള്ളുകയായിരുന്നു. എൻഫോഴ്സ്മെന്റും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻകംടാക്സും അന്വേഷണം നടത്തുന്നുണ്ട്. കാക്കനാട് ജില്ലാ ജയിലിലാണ് സ്വപ്ന സുരേഷ് ഇപ്പോഴുള്ളത്. അടിയന്തരമായി തെളിവുകൾ ഹാജരാക്കണമെന്ന് എൻഐഎ കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. എഫ്ഐആറിലെ സൂചിപ്പിച്ച കാര്യങ്ങളിൽ അനുബന്ധ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ പ്രതികളെ ജാമ്യത്തിൽ വിടേണ്ടി വരുമെന്ന് കോടതി അന്വേഷണസംഘത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ സാഹചര്യത്തിൽ അഡീഷണൽ സോളിസിറ്റർ ജനറൽ തന്നെ എൻഐഎയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകും. കേസിൽ അടിയന്തരമായി നാളെ വിശദമായി വാദം നടക്കുകയും ചെയ്യും. കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികൾ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. 60 ദിവസത്തോളമായി ജയിലിൽ കഴിയുകയാണെന്നും, കൃത്യമായ തെളിവുകൾ ഹാജരാക്കാത്തതിനാൽ ഇനിയെങ്കിലും ജാമ്യം നൽകണമെന്നാണ് ഇവർ ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടത്. കേസിൽ നേരത്തേ സൂചിപ്പിച്ചതിനപ്പുറം, യുഎപിഎ കുറ്റം ചുമത്താൻ കഴിയുന്ന തരത്തിലുള്ള ഒരു തെളിവും എൻഐഎ ഹാജരാക്കിയിട്ടില്ലെന്നും പ്രതികൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ്, അടിയന്തരമായി കേസ് ഡയറി ഹാജരാക്കണമെന്നും, എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടിയ കുറ്റങ്ങൾക്കെല്ലാം അനുബന്ധ തെളിവുകൾ ഉടനടി ഹാജരാക്കണമെന്നും എൻഐഎ കോടതി ആവശ്യപ്പെട്ടത്.

എൻഐഎയെ സംബന്ധിച്ച് സുപ്രധാനമായ നിർദ്ദേശമാണിത്. തെളിവുകൾ ഉടനടി ഹാജരാക്കിയിട്ടി ല്ലെങ്കിൽ പ്രതികൾ പലരും ജാമ്യത്തിൽ പോകും. ഇത് അന്വേഷണത്തെ കാര്യമായിത്തന്നെ ബാധിക്കുന്നതുമാകും. ഇതോടെ, അടിയന്തരമായി തെളിവുകൾ കോടതിയിൽ ഹാജരാക്കേണ്ടതിലെ സമ്മർദ്ദം എൻഐഎയ്ക്ക് മേൽ ഏറുകയാണ്. സ്വർണക്കടത്തിൽ ലാഭമുണ്ടാക്കിയവരെക്കുറിച്ചും അവരുടെ ബന്ധങ്ങളെക്കുറിച്ചും ഒരു പ്രത്യേക പട്ടിക നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP