Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമല കേസ്: പുനഃ പരിശോധനാ ഹർജികൾ പരിഗണിക്കുന്നത് നീളും; ഭരണഘടനാ ബഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദുമൽഹോത്ര ജനു. 27 വരെ മെഡിക്കൽ അവധി നീട്ടി; അടുത്താഴ്ച ആദ്യ മൂന്നുദിവസങ്ങളിലെ കേസുകളുടെ പട്ടികയിലും പേരില്ല ;കണങ്കൈയിലെ ശസ്ത്രക്രിയയെ തുടർന്ന് ജസ്റ്റിസ് ഇന്ദുമൽഹോത്ര അവധി എടുത്തിരുന്നത് ജനു.18 വരെ; യുവതി പ്രവേശന വിധിക്കെതിരെ സമർപ്പിച്ചിരിക്കുന്നത് അമ്പതിലധികം പുനഃ പരിശോധനാ ഹർജികൾ; കേസുകൾ പരിഗണിക്കാനിരുന്നത് 22 ന്

ശബരിമല കേസ്: പുനഃ പരിശോധനാ ഹർജികൾ പരിഗണിക്കുന്നത് നീളും; ഭരണഘടനാ ബഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദുമൽഹോത്ര ജനു. 27 വരെ മെഡിക്കൽ അവധി നീട്ടി; അടുത്താഴ്ച ആദ്യ മൂന്നുദിവസങ്ങളിലെ കേസുകളുടെ പട്ടികയിലും പേരില്ല ;കണങ്കൈയിലെ ശസ്ത്രക്രിയയെ തുടർന്ന് ജസ്റ്റിസ് ഇന്ദുമൽഹോത്ര അവധി എടുത്തിരുന്നത് ജനു.18 വരെ; യുവതി പ്രവേശന വിധിക്കെതിരെ സമർപ്പിച്ചിരിക്കുന്നത് അമ്പതിലധികം പുനഃ പരിശോധനാ ഹർജികൾ; കേസുകൾ പരിഗണിക്കാനിരുന്നത് 22 ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല കേസിലെ പുനഃ പരിശോധനാ ഹർജികൾ പരിഗണിക്കുന്നത് കൂടുതൽ നീളും. ഭരണഘടനാ ബഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധി ഈ മാസം 27 വരെ നീട്ടിയതായി സൂചന. കണങ്കൈയിലെ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമിക്കുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്ര മെഡിക്കൽ അവധി ഒരാഴ്ച കൂടി നീട്ടിയതായി സുപ്രീം കോടതി വൃത്തങ്ങൾ പറയുന്നു.

ശബരിമല കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മൽഹോത്ര 18 വരെ ആയിരുന്നു നേരത്തെ അവധി എടുത്തിരുന്നത്. തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച ദിവസങ്ങളിൽ സുപ്രീം കോടതി പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലും ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പേര് ഉൾപെടുത്തിയിട്ടില്ല.

അടുത്ത ആഴ്ച ആദ്യ മൂന്ന് ദിവസങ്ങളിൽ പരിഗണിക്കുന്ന കേസുകളുടെ പട്ടിക സുപ്രീം കോടതി ഇന്നാണ് പുറത്ത് ഇറക്കിയത്. ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിൽ ആയതിനാൽ ശബരിമല കേസ് ജനുവരി 22 ചൊവ്വാഴ്ച ഭരണഘടന ബെഞ്ച് പരിഗണിക്കാൻ സാധ്യത ഇല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ശബരിമല കേസിലെ കോടതി നടപടികൾ തൽസമയം സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എത്തിയ അഭിഭാഷകനോടാണ് ജനുവരി 22ന് പുനപരിശോധന ഹർജികൾ പരിഗണിക്കാൻ ഇടയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അറിയിച്ചത്. കേസ് പരിഗണിക്കുന്ന പുതിയ തിയതി ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടില്ല. ജസ്റ്റിസ് ഇന്ദുമൽഹോത്ര അവധികഴിഞ്ഞ് എത്തിയ ശേഷമേ അക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂ.

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിധിക്കെതിരെ അമ്പതിലധികം പുനപരിശോധന ഹർജികളാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ പുതിയ റിട്ട് ഹർജികളും വിധി നടപ്പാക്കാൻ സാവകാശം തേടി സർക്കാരിന്റെ അപേക്ഷയും ഉണ്ട്. എല്ലാ കേസുകളും ജനുവരി 22ന് പരിഗണിക്കും എന്നായിരുന്നു ഇതിന് മുമ്പ് പലഘട്ടങ്ങളിലും ചീഫ് ജസ്റ്റിസ് അറിയിച്ചത്.

ജസ്റ്റിസ് ഇന്ദു മൽഹോത്രയില്ലാതെ ഭരണഘടനാ ബെഞ്ച് ചേരാനാവില്ല. എന്നാൽ അവധി കഴിഞ്ഞ് ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്ന് തിരികെ ജോലിയിൽ പ്രവേശിക്കും എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. അമ്പതിലധികം പുനഃപരിശോധനാ ഹർജികളും ദേവസ്വം ബോർഡിന്റെ സാവകാശ ഹർജിയും ഹൈക്കോടതി ഇടപെടലിനെതിരായ സംസ്ഥാന സർക്കാരിന്റെ ട്രാൻസ്ഫർ ഹർജിയും എല്ലാം 22ന് ഒരുമിച്ച് പരിഗണിക്കാനിരുന്നതാണ്. വിധിക്കെതിരായ റിട്ട് ഹർജികളും തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്.

ജനുവരി 9 മുതൽ ആണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നത്. കണങ്കൈയിൽ മുൻ കൂട്ടി നിശ്ചയിച്ച ഒരു ശസ്ത്രക്രിയ നടത്താൻ ആയിരുന്നു അവധിയിൽ പ്രവേശിച്ചത്. കഴിഞ്ഞ വാരാന്ത്യത്തിൽ ശസ്ത്രക്രീയ വിജയകരമായി കഴിഞ്ഞു. ജസ്റ്റിസ് ഇന്ദു മൽഹോത്ര ഇപ്പോൾ വീട്ടിൽ വിശ്രമത്തിൽ ആണ്.

വാദം കേൾക്കൽ നടന്നാൽ ഒന്നുകിൽ പുനഃ പരിശോധന ഹർജികൾ എല്ലാം കോടതി തള്ളിയേക്കാം. അല്ലെങ്കിൽ മുൻ ഉത്തരവ് പുനഃ പരിശോധിക്കാൻ തീരുമാനിച്ചേക്കാം. ഹർജികൾ തള്ളി കളഞ്ഞാൽ പിന്നീട് എല്ലാ ശ്രദ്ധയും കേന്ദ്ര സർക്കാരിൽ ആയിരിക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 13 വരെ പാർലമെന്റിൽ ബജറ്റ് സമ്മേളനം ആണ്. ഈ സമ്മേളന കാലയളവിൽ സുപ്രീം കോടതി വിധി മറികടക്കാൻ ഉള്ള നിയമനിർമ്മാണം കൊണ്ട് വരണം എന്ന ആവശ്യം ഉയരും. ബിജെപിക്കും, കോൺഗ്രസിനും വ്യക്തമായ ഒരു നിലപാട് സ്വീകരിക്കേണ്ടി വരും.

ഇന്ദു മൽഹോത്രയുടെ മെഡിക്കൽ അവധി തുടർന്നാൽ ഭരണഘടന ബെഞ്ച് എപ്പോൾ ഇരിക്കും എന്ന കാര്യത്തിൽ വ്യക്തത ഇല്ല. പുനഃപരിശോധന ഹർജികൾ തള്ളുക ആണെങ്കിൽ അത് ഫെബ്രുവരി ആദ്യ വാരം എങ്കിലും ഉണ്ടായാലേ നിയമ നിർമ്മാണം നടക്കുകയുള്ളൂ. ഫെബ്രുവരി മധ്യത്തിനും അവസാനത്തിനും ഇടയിൽ ആണ് ഉണ്ടാകുന്നത് എങ്കിൽ പിന്നെ ഓർഡിനൻസ് ആണ് പോംവഴി. മാർച്ച് ആദ്യ വാരം പൊതു തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കും. പിന്നീട് പെരുമാറ്റ ചട്ടം കാരണം മെയ് പകുതി വരെ ഒന്നും നടക്കില്ല. ശബരിമല ഒരു രാഷ്ട്രീയ വിഷയം ആയി കേരളത്തിൽ നിലനിൽക്കും. ഇനി പരിഗണിക്കുന്ന ദിവസം തന്നെ മുൻ ഉത്തരവ് പുനഃപരിശോധിക്കാൻ കോടതി തീരുമാനിച്ചാൽ തത്കാലത്തെങ്കിലും ഈ വിഷയം കെട്ടടങ്ങാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP